ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്ന് അശ്ലീല വിഡിയോയ്ക്ക് ലൈക്ക് അടിച്ചതിനെ തുടർന്ന് വ്യാപക വിമർശനം നേരിട്ട പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം വഖാർ യൂനിസ് സോഷ്യൽ മിഡിയ ഉപയോഗം അവസാനിപ്പിച്ചു.
താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരിച്ച് താരം രംഗത്ത് വന്നിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ട് തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മിഡിയ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും വഖാർ വ്യക്തമാക്കി.
TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലാണ് സോഷ്യൽ മിഡിയയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിവരം വഖാർ പരസ്യമാക്കിയത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തയാളാണ് അശ്ലീല വിഡിയോയ്ക്ക് ലൈക്ക് അടിച്ചതെന്ന് വിശദീകരിച്ച വഖാർ, ഇതാദ്യമായല്ല തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതെന്നും വ്യക്തമാക്കി.
— Waqar Younis (@waqyounis99) May 29, 2020
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Pakistan, Pakistan Cricket, Social Media Accounts