നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup | ഇന്ത്യ-അഫ്ഗാന്‍ മത്സരം ഒത്തുകളിയെന്ന് ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് താരങ്ങള്‍

  T20 World Cup | ഇന്ത്യ-അഫ്ഗാന്‍ മത്സരം ഒത്തുകളിയെന്ന് ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് താരങ്ങള്‍

  മുന്‍ പാകിസ്ഥാന്‍ താരങ്ങളായ വസിം അക്രമും വഖാര്‍ യൂനിസും ആണ് ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്

  • Share this:
   ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യ-അഫ്ഗാന്‍(IND vs AFG) മത്സരം ഒത്തുകളിയെന്ന് ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പാകിസ്ഥാന്‍(Pakistan) താരങ്ങള്‍. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ വസിം അക്രമും(Wasim Akram) വഖാര്‍ യൂനിസും(Waqar Younis) ആണ് ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി അഫ്ഗാന്‍ തോറ്റുകൊടുത്തു എന്നാണ് ഐസിസിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ചിലര്‍ ആരോപിക്കുന്നത്.

   ടോസ് ജയിച്ചതിന് ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ മുഹമ്മദ് നബിയോട് കോലി പറഞ്ഞുവെന്നുള്ളതാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മറ്റൊന്ന്. ബൗണ്ടറി ലൈനിന് സമീപത്തെ അഫ്ഗാന്റെ മോശം ഫീല്‍ഡിങ്ങ് എന്നിവയാണ് ഒത്തുകളി ആരോപണം ഉയര്‍ത്തുന്നവര്‍നിരത്തുന്നത്.

   എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കേണ്ടെന്നും ഇന്ത്യമികച്ച് ടീമാണ് അവര്‍ ഫോമിലേക്ക് തിരിച്ചെത്തിയെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും വഖാറും അക്രമും പ്രതികരിച്ചത്.

   അഫ്ഗാനെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.ഇന്ത്യ കുറിച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ലോകകപ്പില്‍ തന്റെ ആദ്യത്തെ മത്സരത്തിനിറങ്ങി നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ രവിചന്ദ്രന്‍ അശ്വിനാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ ഒതുക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും ബൗളിങ്ങില്‍ തിളങ്ങി. 22 പന്തില്‍ 42 റണ്‍സ് നേടിയ കരിം ജനത് ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കുറിച്ചു.

   ഓപ്പണര്‍മാരായ രോഹിത് ശര്‍മ (47 പന്തില്‍ 74), കെ എല്‍ രാഹുല്‍ (48 പന്തില്‍ 69) എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലെടുത്താണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറികള്‍ നേടി ഇരുവരും പുറത്തായതിന് ശേഷം ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോറിനെ അതിവേഗം മുന്നോട്ട് നയിക്കുകയായിരുന്നു. 16.3 ഓവറില്‍ 147 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 3.3 ഓവറില്‍ നിന്നും 63 റണ്‍സാണ് നേടിയത്. ഋഷഭ് പന്ത് 13 പന്തില്‍ 27 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സോടെയും പുറത്താകാതെ നിന്നു.   അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ്, കരിം ജനത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 36 റണ്‍സ് വഴങ്ങിയ റഷീദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല.

   അഫ്ഗാനെതിരെ ജയം നേടിയതോടെ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വിജയ മാര്‍ജിന്‍ അല്‍പം കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പ്രതീക്ഷ ലഭിക്കുമായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}