HOME » NEWS » Sports » FORMER SOUTH AFRICA SKIPPER FAF DU PLESSIS ANNOUNCES RETIREMENT FROM TEST CRICKET RV

Faf du Plessis| ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ഡുപ്ലെസി തുടർന്നും കളിക്കും.

News18 Malayalam | news18-malayalam
Updated: February 17, 2021, 1:58 PM IST
Faf du Plessis| ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Faf du Plessis
  • Share this:
ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഫാഫ് ഡുപ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കോവിഡിനെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചതിന് പിന്നാലെയാണ് ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം 36കാരനായ ഡുപ്ലെസി പ്രഖ്യാപിച്ചത്. അതേസമയം ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ഡുപ്ലെസി തുടർന്നും കളിക്കും.

2012ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അഡ്‍ലെയ്ഡിൽ ഡുപ്ലെസി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. 69 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞ താരം ഈ വർഷം റാവൽപിണ്ടിയിൽ നടന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരമാണ് ഡുപ്ലെസിയുടെ കരിയറിലെ അവസാന ടെസ്റ്റ്. 'എന്റെ ഹൃദയം വ്യക്തമാണ്, ഒരു പുതിയ അധ്യായത്തിലേക്ക് കടക്കാൻ സമയമായി' എന്ന തലക്കെട്ടോടെയാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡുപ്ലെസി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

Also Read- പരിശീലകൻ കിബു വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി

‘15 വർഷം മുൻപ് ഞാൻ ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റുകൾ കളിക്കുമെന്നോ, രാജ്യാന്തര തലത്തിൽ ടീമിനെ നയിക്കുമെന്നോ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും വിശ്വസിക്കുമായിരുന്നില്ല. ധാരാളം അനുഗ്രഹങ്ങൾ ലഭിച്ച ഒരു ടെസ്റ്റ് കരിയറിന്റെ അവസാനത്തിൽ, ഏറ്റവും നന്ദിയുള്ള ഹൃദയത്തോടെയാണ് ഞാൻ നിൽക്കുന്നത്’ - ഡുപ്ലേസി എഴുതി.

രണ്ട് ട്വന്റി20 ലോകകപ്പുകൾ വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ താരം തീരുമാനിച്ചത്. ‘അടുത്ത രണ്ട് വർഷങ്ങൾ ഐസിസി ട്വന്റി20 ലോകകപ്പ് വർഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ലിമിറ്റഡ് ഓവർ മത്സരങ്ങൾ കളിച്ച് സാധ്യമായ ഏറ്റവും മികച്ച താരമായി മാറാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.’

‘ഈ ഫോർമാറ്റുകളിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുമെന്ന് കരുതുന്നു. ട്വന്റി20യെക്കുറിച്ച് സംസാരിക്കുന്നതുകൊണ്ട് ഏകദിന ഫോർമാറ്റിനെ ഉപേക്ഷിച്ചു എന്ന് കരുതരുത്. തൽക്കാലത്തേക്ക് ട്വന്റി20 ഫോർമാറ്റിന് കൂടുതൽ പ്രാധാനം നൽകുന്നു എന്നു മാത്രം’ – ഡുപ്ലേസി കുറിച്ചു.








View this post on Instagram






A post shared by Faf du plessis (@fafdup)






2012ൽ അഡ്‍ലെയ്ഡിലെ അരങ്ങേറ്റ ടെസ്റ്റിൽ തോൽവിയുടെ വക്കിൽനിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷപ്പെടുത്തിയ നാലാം ഇന്നിങ്സ് സെഞ്ചുറിയുമായാണ് ഡുപ്ലേസി വരവറിയിച്ചത്. ഒന്നാം ഇന്നിങ്സിൽ 159 പന്തിൽനിന്ന് 78 റൺസെടുത്ത താരം, രണ്ടാം ഇന്നിങ്സിൽ 376 പന്തിൽനിന്ന് പുറത്താകാതെ 110 റൺസ് നേടിയാണ് ടീമിനെ തോൽവിയിൽനിന്ന് കരകയറ്റി. 2016ൽ ബാല്യകാല സുഹൃത്തായ എ ബി ഡിവില്ലിയേഴ്സിൽനിന്ന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ ജനുവരിയിൽ നാട്ടിൽ ഇംഗ്ലണ്ടിനോടേറ്റ ടെസ്റ്റ് പരമ്പരയിലെ തോൽവിയോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇതിനിടെ 36 മത്സരങ്ങളിലാണ് ഡുപ്ലെസി ദക്ഷിണാഫ്രിക്കൻ ടീമിനെ നയിച്ചത്.

Also Read- താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

69 ടെസ്റ്റുകളിലെ 118 ഇന്നിങ്സുകളിൽനിന്നായി 40.02 ശരാശരിയിൽ 4163 റൺസാണ് ഡുപ്ലെസിയുടെ സമ്പാദ്യം. ഇതിൽ 10 സെഞ്ചുറികളും 21 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 199 റൺസാണ് ഉയർന്ന സ്കോർ. 63 ക്യാച്ചുകളും സ്വന്തമാക്കി. ടെസ്റ്റിൽ 78 പന്തുകൾ മാത്രമെറിഞ്ഞിട്ടുള്ള ഡുപ്ലെസിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. ഡുപ്ലേസിയുടെ ഫോമിനെക്കുറിച്ച് വിമർശനങ്ങളുയരുന്നതിനിടെയാണ് കരിയറിലെ ഏറ്റവും മികച്ച സ്കോർ താരം കണ്ടെത്തിയതെന്നതും ശ്രദ്ധേയം. 2020ലെ അവസാന ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് താരം 199 റൺസ് നേടിയത്.
Published by: Rajesh V
First published: February 17, 2021, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories