• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രശസ്ത ഫുട്ബോൾ താരം ബൈക്കപകടത്തിൽ മരിച്ചു


Updated: July 28, 2018, 1:58 PM IST
പ്രശസ്ത ഫുട്ബോൾ താരം ബൈക്കപകടത്തിൽ മരിച്ചു

Updated: July 28, 2018, 1:58 PM IST
തഞ്ചാവൂര്‍: പ്രശസ്ത ഫുട്ബാള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു. 41 വയസായിരുന്നു. സ്വദേശമായ തഞ്ചാവൂരില്‍ വെച്ചായിരുന്നു അപകടം.

ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളായിരുന്നു കാലിയ കുലോത്തുങ്കന്‍.

1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്‌നാട് സ്വദേശി പെരുമാളിന്റെ പുത്രനാണ്.

തമിഴ്‌നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു കാലിയ കുലോത്തുങ്കൻ. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിൽ തമിഴ്നാടിന്റെ നായകനായിരുന്നു.



2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളാകുമ്പോള്‍ ബൈചുങ് ബുട്ടിയ, ഒക്കൊരു, രാമന്‍ വിജയന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ കുലോത്തുങ്കന്‍.

2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ പുതുതായി രൂപം കൊണ്ട മുംബൈ എഫ്.സി ഐ ലീഗ് ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കൻ പ്രധാന പങ്ക് വഹിച്ചു.

2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. ഒടുവിലായി കൊൽക്കത്ത ഭവാനിപൂർ എഫ്.സിക്ക് വേണ്ടിയാണ് കളിച്ചത്.

 
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍