• HOME
  • »
  • NEWS
  • »
  • sports
  • »
  • Amir Khan | മുൻ ലോക ബോക്സിങ് ചാംപ്യൻ അമിർഖാനെ തോക്കിൻമുനയിൽ നിർത്തി കവർച്ചാ സംഘം; വാച്ച് പിടിച്ചുവാങ്ങി

Amir Khan | മുൻ ലോക ബോക്സിങ് ചാംപ്യൻ അമിർഖാനെ തോക്കിൻമുനയിൽ നിർത്തി കവർച്ചാ സംഘം; വാച്ച് പിടിച്ചുവാങ്ങി

“ഈസ്റ്റ് ലണ്ടനിലെ ലെയ്‌ട്ടണിൽ വച്ച് എന്റെ വാച്ച് തോക്കിന് മുനയിൽ നിന്ന് കവർന്നെടുത്തു,” താരം ട്വീറ്റ് ചെയ്തു.

Boxer-amirkhan

Boxer-amirkhan

  • Share this:
    ലണ്ടൻ: തോക്കിന് മുനയിൽ വെച്ച് കൊള്ളയടിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ ലോക ബോക്സിങ് ചാമ്പ്യൻ അമിർ ഖാൻ. സംഭവത്തിന് ശേഷം താനും ഭാര്യ ഫരിയാലും സുരക്ഷിതരാണെന്ന് താരം ട്വിറ്ററിൽ വ്യക്തമാക്കി. ഈസ്റ്റ് ലണ്ടനിൽവെച്ചാണ് സംഭവം. രണ്ട് പേർ തോക്കുമായി ഭീഷണിപ്പെടുത്തിയ ശേഷം വാച്ച് മോഷ്ടിച്ചതായും ഖാൻ പറഞ്ഞു.

    “ഈസ്റ്റ് ലണ്ടനിലെ ലെയ്‌ട്ടണിൽ വച്ച് എന്റെ വാച്ച് തോക്കിന് മുനയിൽ നിന്ന് കവർന്നെടുത്തു,” ബ്രിട്ടീഷ് താരം ട്വീറ്റ് ചെയ്തു. “ഞാൻ ഫര്യലിനൊപ്പം റോഡ് മുറിച്ചുകടന്നു, ഭാഗ്യവശാൽ അവൾ എനിക്ക് ഏതാനും ചുവടുകൾ പിന്നിലായിരുന്നു. രണ്ട് പേർ എന്റെ അടുത്തേക്ക് ഓടി, എന്റെ മുഖത്ത് തോക്ക് ചൂണ്ടിക്കാണിച്ച് അയാൾ എന്റെ വാച്ച് ചോദിച്ചു. ഞങ്ങൾ രണ്ടുപേരും സുരക്ഷിതരാണ് എന്നതാണ് പ്രധാന കാര്യം."- അമിർഖാൻ ട്വീറ്റ് ചെയ്തു.


    “ബോക്സിങ് ചാംപ്യൻ അമിർഖാനെ രണ്ടംഗ സംഘം തോക്ക് ചൂണ്ടി കവർച്ച നടത്തിയെന്ന വിവരം ഏപ്രിൽ 18 തിങ്കളാഴ്ച രാത്രി 9.15ന് ലെയ്‌ട്ടണിലെ ഹൈ റോഡിൽനിന്ന് അജ്ഞാതനായ ഒരാൾ പോലീസിനെ വിളിച്ചു അറിയിച്ചു, - മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    “30 വയസ്സ് പ്രായമുള്ള ഒരാളെ രണ്ട് പുരുഷന്മാർ തോക്കുമായി തടഞ്ഞുവെച്ചെന്നും, അവർ അയാളുടെ വാച്ച് മോഷ്ടിച്ച് രക്ഷപ്പെടുന്നതിന് മുമ്പ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വെടിയുതിർത്തതായോ പരിക്ക് സംഭവിച്ചതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    “പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ WBA, IBF ലൈറ്റ് വെയ്റ്റ് ചാമ്പ്യനായ അമിർ ഖാനെ ഫെബ്രുവരിയിൽ മാഞ്ചസ്റ്ററിൽ നടന്ന ആറാം റൗണ്ട് സ്റ്റോപ്പേജിൽ സഹ ബ്രിട്ടീഷുകാരൻ കെൽ ബ്രൂക്ക് പരാജയപ്പെടുത്തിയിരുന്നു.
    Published by:Anuraj GR
    First published: