ഫോർമുല വൺ: ലൂയിസ് ഹാമിൽട്ടൺ ലോക ചാമ്പ്യൻ

ഇത് ആറാം തവണയാണ് ലോക കിരീടം നേടുന്നത്

News18 Malayalam | news18-malayalam
Updated: November 4, 2019, 3:27 PM IST
ഫോർമുല വൺ: ലൂയിസ് ഹാമിൽട്ടൺ ലോക ചാമ്പ്യൻ
ലൂയിസ് ഹാമിൽട്ടൺ
  • Share this:
ഓസ്റ്റിൻ: ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ ലോക ചാമ്പ്യൻ. അമേരിക്കൻ ഗ്രാൻഡ് പ്രീയിൽ ഹാമിൽട്ടൺ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കൻ ഗ്രാൻഡ് പ്രീയിൽ നാല് പോയിന്റ് മാത്രമായിരുന്നു ഹാമിൽട്ടണ് വേണ്ടിയിരുന്നത്. ഇത് ആറാം തവണയാണ് ഹാമിൽട്ടൺ ലോക കിരീടം നേടുന്നത്. 7 തവണ കിരീടം നേടിയിട്ടുള്ള മൈക്കൽ ഷൂമാക്കർ മാത്രമാണ് ഹാമിൽട്ടണ് മുന്നിലുള്ളത്.

Also Read- India vs Bangladesh| ഇന്ത്യ തോൽക്കാൻ മൂന്ന് കാരണങ്ങൾ

അമേരിക്കൻ ഗ്രാന്റ് പ്രീയിൽ മേഴ്‌സിഡസിന്റെ ഫിൻലന്റ് താരം വാൾട്ടെറി ബോട്ടസിന് പിന്നിൽ രണ്ടാമനായാണ് ഹാമിൽട്ടൻ ഫിനിഷ് ചെയ്തത്. സീസണിൽ തുടർച്ചയായ 10 വിജയങ്ങളുള്ള ഹാമിൽട്ടണ് ലോക കിരീടം സ്വന്തമാക്കാൻ അമേരിക്കൻ ഗ്രാന്റ് പ്രീയിൽ നിന്ന് നാല് പോയിന്റുകൾ മാത്രമേ വേണ്ടിയിരുന്നുള്ളൂ.

First published: November 4, 2019, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading