കൊല്‍ക്കത്ത: ഐപിഎല്ലില്‍ അംപയര്‍മാരുടെ പിഴവുകള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ നടന്ന കൊല്‍ക്കത്ത രാജസ്ഥാന് മത്സരത്തില്‍ പരാഗിന്റെ വിക്കറ്റ് പോയത് ശ്രദ്ധിക്കാതെ അംപയര്‍ ഫോര്‍ വിളിച്ചതാണ് ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത്. രജസ്ഥാന് താരം ടീമിനെ വിജയത്തിലേക്ക് നയിക്കവെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.
ആന്ദ്രെ റസല്‍ എറിഞ്ഞ 19 ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു പരാഗ് ഹിറ്റ് വിക്കറ്റായി പുറത്താവുന്നത്. വീക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പരാഗിന്റെ ഷോട്ട് ബൗണ്ടറിയിലേക്ക പോവുകയായിരുന്നു. ഷോട്ടുതിര്‍ത്ത താരത്തിന് ബാറ്റ് കണ്ട്രോള് ചെയ്യാന്‍ കഴിയാതെ സ്റ്റംപ്സിനു മുകളിലേക്ക് എത്തുകയും ചെയ്തു.
Also Read: റസലിന്റെ ബൗണ്‍സര്‍ പതിച്ചത് പരാഗിന്റെ ഹെല്‍മറ്റില്‍; പിച്ചില്‍ ആശങ്കയോടെ താരങ്ങള്‍
വിക്കറ്റ് പോയത് ശ്രദ്ധിക്കാതെ അംപയര്‍ ഫോര്‍ വിളിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റസല്‍ സ്റ്റംപ്സിലേക്ക് വിരല്‍ചൂണ്ടി വിക്കറ്റ് പോയത് കാണിക്കുകയും ചെയ്തു. പിന്നീട് തേര്‍ഡ് അംപയറാണ് പന്ത് വിക്കറ്റായിരുന്നെന്ന് വിധിക്കുന്നത്.
പരാഗ് പുറത്തായെങ്കിലും കൊല്‍ക്കത്ത മൂന്നു വിക്കറ്റിന് മത്സരം സ്വന്തമാക്കി. കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഇന്നലത്തേത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.