ഒരോവറില്‍ 4 സിക്‌സും 2 ഫോറും; ഗ്ലോബല്‍ ടി20യില്‍ പാകിസ്ഥാന്റെ ഷദാബ് ഖാനെ 'പഞ്ഞിക്കിട്ട്' ക്രിസ് ഗെയ്ല്‍

ഗെയ്‌ലിന്റെ ബാറ്റിങ്ങ് മികവില്‍ എഡ്‌മോണ്ടന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറിലാണ് വാന്‍കോവര്‍ മറികടന്ന

news18
Updated: August 3, 2019, 3:45 PM IST
ഒരോവറില്‍ 4 സിക്‌സും 2 ഫോറും; ഗ്ലോബല്‍ ടി20യില്‍ പാകിസ്ഥാന്റെ ഷദാബ് ഖാനെ 'പഞ്ഞിക്കിട്ട്' ക്രിസ് ഗെയ്ല്‍
global t20 gayle
  • News18
  • Last Updated: August 3, 2019, 3:45 PM IST
  • Share this:
ടൊറന്റോ: പ്രായം തന്റെ പ്രതിഭയ്ക്ക് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ കളത്തില്‍ കാഴ്ചവെക്കുന്നത്. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20യില്‍ വാന്‍കോവര്‍ നൈറ്റ്‌സ് താരമായ ഗെയ്ല്‍ തന്റെ മുന്നിലെത്തുന്ന ബൗളര്‍മാരെ അതിര്‍ത്തികടത്തുന്നത് നിര്‍ദയം തുടരുകയാണ്. എഡ്‌മോണ്ടന്‍ റോയല്‍സിന്റെ പാക് താരമായ ഷദാബ് ഖാനാണ് കരീബിയന്‍ സൂപ്പര്‍ താരത്തിന്റെ ബാറ്റിന്റെ ചൂട് അവസാനമായി അറിഞ്ഞത്.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 44 പന്തില്‍ നിന്ന് 94 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഷദാബ് ഖാന്റെ ഒരോവറില്‍ നേടിയ 32 റണ്‍സ് ഉള്‍പ്പെടെയാണിത്. നാല് സിക്‌സും രണ്ട് ഫോറുമായിരുന്നു ഷദാബ് ഖാനെറിഞ്ഞ ഒരോവറില്‍ അടിച്ചെടുത്തത്. സ്പിന്നറിന്റെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തിയ ഗെയ്ല്‍ പിന്നീടുള്ള രണ്ട് പന്തില്‍ ഫോറാണ് സ്വന്തമാക്കിയത്. അടുത്ത രണ്ട് പന്താകട്ടെ വീണ്ടും സിക്‌സര്‍ പറത്തുകയും ചെയ്തു.

Also Read: വിന്‍ഡീസിനെതിരായ ആദ്യ ടി20 ഇന്ന്; ലോക റെക്കോര്‍ഡിനായി കോഹ്‌ലിയും രോഹിത്തും കളത്തിലിറങ്ങുംഗെയ്‌ലിന്റെ ബാറ്റിങ്ങ് മികവില്‍ എഡ്‌മോണ്ടന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറിലാണ് വാന്‍കോവര്‍ മറികടന്നത്. ആദ്യം ബാറ്റുചെയ്ത എഡ്മോണ്ടന്‍ റോയല്‍സിനായി 41 പന്തില്‍ 72 റണ്‍സടിച്ച ബെന്‍ കട്ടിങ്ങും 27 പന്തില്‍ 40 റണ്‍സെടുത്ത മുഹമ്മദ് നവാസുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

First published: August 3, 2019, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading