• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കപ്പിനും ചുണ്ടിനുമിടയിൽ ഇനി നാല് ജയങ്ങൾ മാത്രം


Updated: June 29, 2018, 12:37 PM IST
കപ്പിനും ചുണ്ടിനുമിടയിൽ ഇനി നാല് ജയങ്ങൾ മാത്രം

Updated: June 29, 2018, 12:37 PM IST
പതിഞ്ഞ താളത്തിൽ കൊട്ടിക്കയറിയ ലോകകപ്പ് ആവേശം ഇനി മേളപ്പെരുക്കത്തിലേക്ക്. ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ പിന്നിട്ട് ഇനി നോക്കൌട്ട് ഘട്ടത്തിലേക്ക്. ലോകകപ്പ് സ്വന്തമാക്കാൻ ഇനി വേണ്ടത് നാലു ജയങ്ങൾ മാത്രം. മുന്നോട്ടുള്ള പ്രയാണത്തിൽ ജയം മാത്രമാണ് മാനദണ്ഡം. ഗ്രൂപ്പ് മൽസരങ്ങൾ പിന്നിടുമ്പോൾ ലാറ്റിനമേരിക്കയ്ക്കും ഏഷ്യക്കും ആശ്വസിക്കാം. എന്നാൽ ഒരു പ്രീ ക്വാർട്ടർ ബെർത്ത് പോലും ലഭിക്കാതിരുന്ന ആഫ്രിക്ക നിരാശയോടെ റഷ്യയോട് യാത്ര പറഞ്ഞു. 32 രാജ്യങ്ങൾ അണിനിരന്ന ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ ടീമുകൾ പതിനാറായി ചുരുങ്ങി. ലോക ജേതാവായ ജർമ്മനി പുറത്തായപ്പോൾ റണ്ണേഴ്സ് അപ്പായ അർജന്റീ ഗ്രൂപ്പിൽ രണ്ടാമതായി.

ലാറ്റിനമേരിക്കയിൽ നിന്ന് അ‍ഞ്ച് ടീമുകളാണ് റഷ്യയിലെത്തിയത്. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ അഞ്ചിൽ നാലു ടീമും റഷ്യയിൽ തന്നെയുണ്ട്. ബ്രസീൽ, ഉറുഗ്വേ, കൊളംബിയ, അർജന്റീന. ഇക്കൂട്ടത്തിൽ പെറു മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ലോകകപ്പിലും ഈ നാലു ടീമുകൾ തന്നെയാണ് പ്രീ ക്വാർട്ടറിൽ ഉണ്ടായിരുന്നത്. അർജന്റീന ഒഴികെ നാലു ടീമും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

ലാറ്റിനമേരിക്കൻ ടീമുകളിൽ ബ്രസീലിനേക്കാളും അർജന്‍റീനയേക്കാളും മികച്ച് നിന്നത് ഉറുഗ്വായ് ആണ്. ഗ്രൂപ്പിലെ മൂന്ന് മൽസരങ്ങളും അവർ വിജയിച്ചു. ഗോൾ വഴങ്ങാത്ത ടീമെന്ന ഖ്യാതിയും അവർ നേടി. കൊളംബിയ ആദ്യ മൽസരം തോറ്റ ശേഷമാണ് പതിനാറിൽ ഇടം നേടിയത്. അർജന്റീനയും ബ്രസീലും സമനില കുടുക്കിൽ പെട്ടെങ്കിലും നിർണായക മൽസത്തിൽ മികവ് കാട്ടി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. മെസിയും നെയ്മറും ആദ്യ മൽസരങ്ങളിൽ തിളങ്ങിയില്ലെങ്കിലും നിർണായക ഘട്ടത്തിൽ ഗോളടിച്ച് തങ്ങളുടെ വരവ് അറിയിച്ചു.

14 ടീമുമായി വന്ന യൂറോപ്പിൽ നിന്ന് 10 ടീമുകൾ യോഗ്യത നേടിയപ്പോള്‍ അഞ്ച് ടീമുമായി എത്തിയ എഷ്യയില്‍ നിന്ന് ഒരു ടീമും യോഗ്യത നേടി. കോൺകകാഫിൽ നിന്നും മെക്സിക്കോയും പതിനാറിൽ ഇടം പിടിച്ചു. സെനഗൽ പുറത്തായതോടെ പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ രാജ്യമില്ലാത്ത പോരാട്ടമായി റഷ്യ ലോകകപ്പ് മാറിക്കഴിഞ്ഞു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീമെങ്കിലുമില്ലാതെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്‌. ടുണീഷ്യ, നൈജീരിയ, മൊറോക്കോ, സെനഗല്‍, ഈജിപ്റ്റ് എന്നീ അഞ്ച് ടീമുകള്‍ക്കും പക്ഷേ ആദ്യ റൗണ്ടില്‍ പുറത്താകാനായിരുന്നു വിധി.

എന്നാൽ ഇതിലും ദയനീയമായിരുന്നു ജർമ്മനിയുടെ അവസ്ഥ. നിലവിലെ ജേതാക്കളായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് ഏവരെയും ഞെട്ടിച്ചു. ഏഷ്യൻ രാജ്യത്തിൽ നിന്നാണ് തിരിച്ചടിയേറ്റത്. സെനഗലിനും വിലങ്ങു തടിയായത് ഏഷ്യൻ രാജ്യമായ ജപ്പാനായിരുന്നു. ഫെയർപ്ളേയിലൂടെ ജപ്പാൻ യോഗ്യത നേടിയപ്പോൾ സെനഗലിന് നിരാശയായി. റഷ്യൻ ലോകകപ്പിലെ ആദ്യ ഫെയര്‍പേളേ ജേതാവെന്ന ഖ്യാതിയും ജപ്പാന് ലഭിച്ചു. കൊറിയയും സൗദിയും പുറത്തായെങ്കിലും അവർ മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്.

ഐസ് ലൻഡ് എന്ന രാജ്യവും ഫുട്ബോൾ പ്രേമികളുടെ മനം കവർന്നു. അർജന്റീനയെ വിറപ്പിക്കാനും അവർക്ക് കഴിഞ്ഞു. ബസ് പാർക്കിങ് തന്ത്രമെന്നത് ഐസ് ലൻഡ് കാട്ടിക്കൊടുത്തപ്പോൾ മറ്റ് ടീമുകളും അത് ഏറ്റുപിടിച്ചു. ക്രിസ്റ്റ്യാനോയുടെയും ഹാരി കെയ്നിന്‍റെയും ഹാട്രിക്കുകളും, വാറിന്റെ മികവും, പെനാൽറ്റികളുടെയും സെൽഫ് ഗോളുകളുടെയും എണ്ണം കൊണ്ടും ശ്രദ്ധേയമായി തന്നെയാണ് റഷ്യ ലോകകപ്പിന്‍റെ ആദ്യ ഘട്ടം അവസാനിച്ചത്.
First published: June 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍