നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ജഡേജക്ക് രണ്ട് വിക്കറ്റ്; ഓസ്ട്രേലിയ വീഴുന്നു

    ജഡേജക്ക് രണ്ട് വിക്കറ്റ്; ഓസ്ട്രേലിയ വീഴുന്നു

    • Last Updated :
    • Share this:
      സിഡ്‌നി: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ മികച്ച തുടക്കത്തിന് ശേഷം ഓസ്‌ട്രേലിയ തകരുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം കളി തുടരുമ്പോൾ 4ന് 152 എന്ന നിലയിലാണ് ആതിഥേയർ. റണ്ണൊന്നുമെടുക്കാതെ ട്രാവിസ് ഹെഡ്ഡും പീറ്റർ ഹാൻഡ്സ്കോപ്പുമാണ് ക്രീസിൽ. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടിയപ്പോൾ കുൽദീപ് യാദവും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

      27 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. 71 പന്തില്‍ മൂന്ന് ഫോറിന്റെ അകമ്പടിയോടെ 27 റണ്‍സെടുത്ത ഖ്വാജയെ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു. 79 റൺസെടുത്ത ഓപ്പണർ മാർപ്പസ് ഹാരിസിനെ ജഡേജ ക്ലീൻബൗൾഡ് ചെയ്തു. 38 റൺസെടുത്ത മാർനസ് ലബസ്ചാഗ്നിനെ മുഹമ്മദ് ഷമി രഹാനയുടെ കൈകളിലെത്തിച്ചു.

      നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് റ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.

      First published:
      )}