ഇനി മിശിഹാ ഇല്ലാത്ത ലോകകപ്പ്; അർജന്റീനയെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടറിൽ
Updated: June 30, 2018, 9:50 PM IST
Updated: June 30, 2018, 9:50 PM IST
കസാൻ അരീന: പഴുത് തുറന്നിട്ട പ്രതിരോധനിരയെയും നിർണായകഘട്ടങ്ങളിൽ കളി മറന്ന മധ്യ-മുന്നേറ്റക്കാരെയും പഴിക്കാം, ഇത്തവണയും ലോകകപ്പില്ലാതെ ഫുട്ബോളിന്റെ മിശിഹാ മടങ്ങുന്നു. ഫ്രാൻസിനോട് 4-3ന് തോറ്റതോടെ മെസിയും കൂട്ടരും ക്വാർട്ടറിലെത്താതെ പുറത്തായി. സൂപ്പർതാരം എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് അർജന്റീനയുടെ കഥ കഴിച്ചത്. 64, 68 മിനിട്ടുകളിലാണ് എംബാപ്പെ ഗോൾ നേടിയത്. ഗ്രീസ്മാൻ, പവാർഡ് എന്നിവരും ഫ്രാൻസിനായി ലക്ഷ്യം കണ്ടു. എയ്ഞ്ചൽ ഡി മരിയ, മെക്കാർഡോ, അഗ്യൂറോ എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
നിർണായക മൽസരത്തിൽ തുടക്കം മുതലേ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ആറാം മിനിട്ടിൽ തന്നെ ഫ്രാൻസ് ഗോളിന് അടുത്തെത്തിയിരുന്നു. പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഫ്രാൻസിന് ഭീഷണി ഉയർത്തുന്ന നീക്കങ്ങൾ അർജന്റീനയിൽനിന്ന് ഉണ്ടായില്ല. പ്രതിരോധം ദുർബലമെന്ന് വിളിച്ചോതി പരുക്കൻ കളിയാണ് അർജന്റീനൻ ഡിഫൻഡർമാർ പുറത്തെടുത്തത്. അതിന് അവർ വലിയ വില കൊടുക്കേണ്ടിവന്നു. 13-ാം മിനിട്ടിൽ കൈലീൻ എംബാപ്പയെ ബോക്സിനുള്ളിൽ മാർക്കോസ് റോഹോ ഫൌൾ ചെയ്തതോടെ ഫ്രാൻസിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഗ്രീസ്മാന് പിഴച്ചില്ല. ഫ്രാൻസ് 1-0ന് മുന്നിൽ. 41-ാം മിനിട്ടിൽ തകർപ്പനൊരു സെറ്റ് പീസിലൂടെ ഡി മരിയ അർജന്റീനയെ ഒപ്പമെത്തിച്ചു(1-1). ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരു ടീമുകളും തുല്യത കൈവിട്ടില്ല.
എന്നാൽ പകുതിക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ ഫ്രാൻസിനെ ഞെട്ടിച്ച് അർജന്റീന മുന്നിലെത്തി. 48-ാം മിനിട്ടിൽ ഗബ്രിയേൽ മെർക്കാഡോയുടെ ഗോളിലാണ് അർജന്റീന ആദ്യമായി മൽസരത്തിൽ ലീഡ് നേടിയത്. മെസിയുടെ ക്രോസ് മെർക്കാഡോയുടെ കാലിൽത്തട്ടി വലയിലെത്തുകയായിരുന്നു. എന്നാൽ അർജന്റീനയുടെ ആരവം അധികം നീണ്ടില്ല. 58-ാം മിനിട്ടിൽ പവാഡിന്റെ തകർപ്പൻ ഗോളിലൂടെയാണ് ഫ്രാൻസ് ഒപ്പമെത്തി. ഫെർണാണ്ടസിന്റെ ക്രോസ് ഹാഫ് വോളിയിലൂടെ ഗോൾവല ഭേദിക്കുമ്പോൾ അർജന്റീനൻ ഗോളി വെറും കാഴ്ചക്കാരനായിരുന്നു.
പിന്നീടായിരുന്നു പാരിസ് സെന്റ് ജെർമെയ്ൻ താരം എംബാപ്പെയുടെ താണ്ഡവം. ആദ്യ മുതൽക്കേ വേഗമേറിയ മുന്നേറ്റങ്ങളിലൂടെ അർജന്റീനയെ വിറപ്പിച്ച എംബാപ്പെ ആദ്യ ഗോൾ നേടിയത് 64-ാം മിനിട്ടിലായിരുന്നു. നാലു മിനിട്ടിനകം എംബാപ്പെ വീണ്ടും നിറയൊഴിച്ചതോടെ അർജന്റീന കളി കൈവിട്ട നിലയിലായി. വൈകാതെ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും എംബാപ്പെയ്ക്ക് ലക്ഷ്യം കാണാനായില്ല. തുടരെത്തുടരെ നടത്തിയ ആക്രമണങ്ങൾ ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഒടുവിൽ ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിട്ടിൽ അഗ്യൂറോ ലക്ഷ്യം കണ്ടെങ്കിലും കളിയിലേക്ക് തിരിച്ചുവരാനാകാത്തവിധം അകലെയായിരുന്നു അർജന്റീന.

Loading...
Loading...