• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഫ്രാൻസിനെ വീഴ്ത്താൻ ഫ്രഞ്ച് പാഠവുമായി ബെൽജിയം

News18 Malayalam
Updated: July 7, 2018, 3:56 PM IST
ഫ്രാൻസിനെ വീഴ്ത്താൻ ഫ്രഞ്ച് പാഠവുമായി ബെൽജിയം
News18 Malayalam
Updated: July 7, 2018, 3:56 PM IST
ലോകകപ്പ് സെമിയിൽ യൂറോപ്യൻ കരുത്തൻമാരായ ഫ്രാൻസും ബെൽജിയവും ഏറ്റുമുട്ടുമ്പോൾ ശ്രദ്ധാകേന്ദ്രമാകുക മുൻ ഫ്രഞ്ച് താരം തിയറി ഹെൻറി. സെമിയിൽ ബെൽജിയം താരങ്ങളെപ്പോലെ തന്നെ ഫ്രാൻസിന് വെല്ലുവിളി ഉയർത്തുക സ്വന്തം നാട്ടുകാരനായ ഹെൻറിയാകും. ഒരുകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായിരുന്നു ഹെൻറി. ഈ ലോകകപ്പിൽ ബെൽജിയം നടത്തുന്ന സ്വപ്നസമാനമായ കുതിപ്പിന് ഊർജമേകുന്നത് അവരുടെ അസിസ്റ്റന്‍റ് കോച്ച് കൂടിയായ ഹെൻറിയുടെ തന്ത്രങ്ങളാണ്. ടീമിന്‍റെ ആക്രമണതന്ത്രങ്ങൾ മെനയുന്നത് ഹെൻറിയാണ്.

റൊമേലു ലുക്കാക്കു, എഡൻ ഹസാർഡ്, കെവിൻ ഡി ബ്രുയിൻ തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരക്കുന്നതാണ് ബെൽജിയം മുന്നേറ്റനിര. ഇവർക്ക് ശരിയായ വഴി കാട്ടിക്കൊടുക്കുന്നത് ഹെൻറിയാണ്. തിയറി ഹെൻറിയുടെ പാഠങ്ങളാണ് തങ്ങളുടെ ശക്തിയെന്ന് ലുക്കാക്കു നേരത്തെ തന്നെ വെളിപ്പെടുത്തി. കരുത്തരായ എതിരാളികൾക്കെതിരെ സമ്മർദ്ദത്തിന് അടിപ്പെടാതെ മുന്നേറാനുള്ള പാഠങ്ങൾ ഹെൻറി പകർന്നുതന്നിട്ടുണ്ടെന്നും ബെൽജിയത്തിന്‍റെ കറുത്ത് മുത്ത് സാക്ഷ്യപ്പെടുത്തുന്നു. പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ രണ്ടു ഗോളിന് പിന്നിലായിട്ടും ജയിച്ചുകയറാൻ സാധിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

തിയറി ഹെൻറി എന്ന താരം പകർന്നുതരുന്ന പ്രചോദനം വിലമതിക്കാനാകാത്തതാണെന്ന് ബെൽജിയം ടീമിലെ യുവ സ്ട്രൈക്കർ മിഷി ബാത്ഷുവായ് പറയുന്നു. അച്ഛനമ്മമാരുടെ വാക്കുകളേക്കാൾ കരുത്തുണ്ട് ഹെൻറിയുടെ ഓരോ നിർദേശങ്ങൾക്കും. കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലും ഫ്രഞ്ച് ഇതിഹാസത്തിന്‍റെ ഉപദേശങ്ങൾ ഗുണം ചെയ്യുമെന്ന് ബാത്ഷുവായ് പറയുന്നു. ഹെൻറിയുടെ തന്ത്രങ്ങൾ ബെൽജിയത്തിന് മുതൽക്കൂട്ടായി മാറിയെന്ന് എഡൻ ഹസാർഡും സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിവിധ ക്ലബുകൾക്ക് കളിക്കുന്ന ബെൽജിയം മുന്നേറ്റനിരക്കാരെ കൂട്ടിയിണക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഹെൻറിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിനെ വീഴ്ത്തിയാണ് മുന്നേറ്റമെങ്കിലും സെമിഫൈനൽ ബെൽജിയത്തെ സംബന്ധിച്ച് ശരിക്കുമൊരു അഗ്നിപരീക്ഷയായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നില്ലെങ്കിലും പ്രീക്വാർട്ടറിൽ അർജന്‍റീനയെ വീഴ്ത്തിയതോടെ ഫ്രാൻസ് മറ്റൊരു ടീമായി മാറി. ഈ ചാംപ്യൻഷിപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരയുമായെത്തിയ ഉറുഗ്വേയ്ക്കെതിരെ രണ്ടു തവണ വലകുലുക്കിയാണ് ഫ്രാൻസ് സെമിയിലേക്ക് കുതിച്ചത്. അന്‍റോണിയോ ഗ്രീസ്മാനും പോൾ പോഗ്ബയും കൈലിയൻ എംബാപ്പെയും കാന്‍റെയുമൊക്കെ ഉൾപ്പെടുന്ന ഫ്രാൻസ് ഫോമിലേക്ക് എത്തിയതോടെ ലോകത്തെ ഏതൊരു ടീമിനെയും വെല്ലുവിളിക്കാവുന്ന സംഘമായി മാറി. എന്നാൽ ഹെൻറി പകർന്നുതരുന്ന ഫ്രഞ്ച് പാഠം ഉപയോഗിച്ച് ഫ്രാൻസിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബെൽജിയം.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...