• HOME
  • »
  • NEWS
  • »
  • sports
  • »
  • Ballon d'Or | ഏഴാം തവണയും മെസ്സി നേടുമോ? ബേലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന 30 അംഗ പട്ടിക പ്രഖ്യാപിച്ചു

Ballon d'Or | ഏഴാം തവണയും മെസ്സി നേടുമോ? ബേലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന 30 അംഗ പട്ടിക പ്രഖ്യാപിച്ചു

നവംബര്‍ 29നാണ് ബേലന്‍ ഡി ഓര്‍ പ്രഖ്യാപനം. 2020ലെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ബേലന്‍ ഡി ഓര്‍ നല്‍കിയിരുന്നില്ല.

News18

News18

  • Share this:
    ഈ വര്‍ഷത്തെ ബേലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക പ്രഖ്യാപിച്ചു. ആറു തവണ ജേതാവായ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്.

    മെസ്സിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് ഇത്തവണ സാധ്യതയില്‍ മുന്നില്‍. റൊണാള്‍ഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കല്‍പിക്കുന്നില്ല. നവംബര്‍ 29നാണ് ബേലന്‍ ഡി ഓര്‍ പ്രഖ്യാപനം. 2020ലെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ബേലന്‍ ഡി ഓര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം കോവിഡിനെ അതിജീവിച്ച് ഫുട്ബോള്‍ ആവേശം നിറഞ്ഞിരുന്നു.

    ഗോള്‍ക്കീപ്പര്‍: ജിയാന്‍ലൂജി ഡൊന്നാറുമ്മ (പിഎസ്ജി)

    പ്രതിരോധം: ലിയോനാര്‍ഡോ ബൊനുച്ചി (യുവന്റസ്), ജോര്‍ജിയോ ചില്ലിനി (യുവന്റസ്), സീസര്‍ ആസ്പിലികെറ്റ (ചെല്‍സി), റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി)

    മിഡ്ഫീല്‍ഡര്‍മാര്‍: കന്റെ (ചെല്‍സി), മേസണ്‍ മൗണ്ട് (ചെല്‍സി), നിക്കോളോ ബാരെല്ല (ഇന്റര്‍ മിലാന്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), പെഡ്രി (ബാഴ്‌സലോണ), ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി) ജോര്‍ജിനോ (ചെല്‍സി). ഫില്‍ ഫോഡന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

    ഫോര്‍വേഡുകള്‍: റിയാദ് മഹ്‌റെസ് (മാഞ്ചസ്റ്റര്‍ സിറ്റി), എര്‍ലിംഗ് ഹാലാന്‍ഡ് (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), ഹാരി കെയ്ന്‍ (ടോട്ടന്‍ഹാം), കരിം ബെന്‍സേമ (റയല്‍ മാഡ്രിഡ്), റഹീം സ്റ്റെര്‍ലിംഗ് (മാഞ്ചസ്റ്റര്‍ സിറ്റി), ലയണല്‍ മെസ്സി ((പിഎസ്ജി), നെയ്മര്‍ (പിഎസ്ജി), ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ലെവന്‍ഡോവ്‌സ്‌കി (ബയേണ്‍ മ്യൂണിക്ക്), മുഹമ്മദ് സലാ (ലിവര്‍പൂള്‍), റൊമേലു ലുകാകു (ചെല്‍സി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), കിലിയന്‍ എംബാപ്പെ (പിഎസ്ജി).
    Published by:Sarath Mohanan
    First published: