• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പതിഞ്ഞ താളത്തിൽ തുടങ്ങി ഉയർന്നുയർന്ന് ഫ്രഞ്ച് പട

news18india
Updated: July 15, 2018, 3:15 PM IST
പതിഞ്ഞ താളത്തിൽ തുടങ്ങി ഉയർന്നുയർന്ന് ഫ്രഞ്ച് പട
news18india
Updated: July 15, 2018, 3:15 PM IST
മോസ്കോ: പതിഞ്ഞ താളത്തിൽ ലോകകപ്പിന് തുടക്കം കുറിച്ച ഫ്രാൻസ് യഥാർത്ഥ കളി പുറത്തെടുത്തത് പ്രീക്വാർട്ടർ കഴിഞ്ഞായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾരഹിത സമനിലയുമായെത്തിയ ഫ്രഞ്ച് പട നോക്കൌട്ടിൽ അവസരത്തിനൊത്തു ഉയരുന്നതാണ് പിന്നീട് ലോകം കണ്ടത്.
പെനാൽറ്റിയും ഗോൾ ലൈൻ ടെക്നോളജിയും ദാനം നൽകിയ ഗോളുകളിലൂടെയായിരുന്നു ഫ്രാൻസ് ലോകകപ്പിന് തുടക്കം കുറിച്ചത്.

പെറുവിനെതിരെ ഏക ഗോളിൽ കടിച്ചു തൂങ്ങി രക്ഷപ്പെട്ട അവർ അവസാനമത്സരത്തിൽ ഈ ലോകകപ്പിലെ തന്നെ ഏക ഗോൾരഹിത സമനിലയും വഴങ്ങിയാണ് പ്രീക്വാർട്ടറിൽ കയറിയത്. എന്നാൽ നോക്കൌട്ട് റൌണ്ടിന്‍റെ ആദ്യഘട്ടം മുതൽ മറ്റൊരു ഫ്രഞ്ച് പടയെ ആയിരുന്നു റഷ്യയിൽ കണ്ടത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും കൃത്യമായ കൌണ്ടർ അറ്റാക്ക് പ്ലാനിങ്ങുമായിറങ്ങിയ അവർ അർജന്‍റീനയ്ക്കും ഉറുഗ്വെയ്ക്കും പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തു.

എതിരാളികളുടെ ശക്തിയറിഞ്ഞ് കളിക്കുക എന്ന തന്ത്രമാണ് നോക്കൗട്ട് റൗണ്ടിൽ ഫ്രാൻസ് പുറത്തെടുത്തത്. എതിരാളികളെ സ്വന്തം ബോക്സിലേക്ക് വിളിച്ചു വരുത്തി പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കുന്ന തന്ത്രം ഇതുവരെ വിജയിപ്പിച്ചെടുക്കാൻ ദെഷാമിനായി. ടൂർണമെന്‍റിൽ ഏറ്റവും നന്നായി കളിച്ച ബെൽജിയത്തെ വരെ ആ തന്ത്രങ്ങളിലൂടെ ഫ്രഞ്ച് പട കീഴടക്കി.

എംബാപ്പെ ഗ്രീസ്മാൻ കൂട്ടുകെട്ടാണ് ഫ്രാൻസിന്‍റെ പ്രധാനശക്തി. മധ്യനിരയിലേക്കിറങ്ങി വന്ന് പന്തെടുക്കുന്ന ഗ്രീസ്മാനും കൗണ്ടർ അറ്റാക്കുകളിലെ എംബാപ്പെയുടെ വേഗവുമാണ് അവരുടെ വിജയ ഫോർമുല. മധ്യനിരയിൽ എതിരാളികളെ ചങ്ങലക്കിടുന്ന കോന്‍റെയും അവസരത്തിനൊത്ത് ഉയരുന്ന പ്രതിരോധവും അവർക്ക് കരുത്താണ്. റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയുമടങ്ങുന്ന പ്രതിരോധനിര അത്യാവശ്യഘട്ടത്തിൽ ഗോളുകൾ നേടാൻ കൂടി തുടങ്ങിയതോടെ ഫ്രഞ്ച് നിര പൂർണതാളത്തിലെത്തി.

ക്യാപ്റ്റനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസിന്‍റെ മിന്നും ഫോമും ഫ്രഞ്ച് പടയെ രണ്ടാം ലോകകിരീടമെന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കുന്നു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍