• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പതിഞ്ഞ താളത്തിൽ തുടങ്ങി കിരീടത്തിലെത്തിച്ച ഫ്രഞ്ച് തന്ത്രം


Updated: July 15, 2018, 11:28 PM IST
പതിഞ്ഞ താളത്തിൽ തുടങ്ങി കിരീടത്തിലെത്തിച്ച ഫ്രഞ്ച് തന്ത്രം

Updated: July 15, 2018, 11:28 PM IST
മോസ്ക്കോ: പതിഞ്ഞ താളത്തിലായിരുന്നു ഫ്രാൻസ് ലോകകപ്പിന് തുടക്കം കുറിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ട് ജയവും ഒരു ഗോൾ രഹിത സമനിലയുമായെത്തിയ ഫ്രഞ്ച് പട നോക്കൌട്ടിൽ അവസരത്തിനൊത്തു ഉയരുന്നതാണ് പിന്നീട് ലോകം കണ്ടത്. പെനാൽറ്റിയും ഗോൾ ലൈൻ ടെക്നോളജിയും ദാനം നൽകിയ ഗോളുകളിലൂടെയായിരുന്നു ഫ്രാൻസ് ലോകകപ്പിന് തുടക്കം കുറിച്ചത്. പെറുവിനെതിരെ ഏക ഗോളിൽ കടിച്ചു തൂങ്ങി രക്ഷപ്പെട്ട അവർ അവസാന മത്സരത്തിൽ ഈ ലോകകപ്പിലെ തന്നെ ഏക ഗോൾ രഹിത സമനിലയും വഴങ്ങിയാണ് പ്രീക്വാർട്ടറിൽ കയറിയത്.

എന്നാൽ നോക്കൌട്ട് റൌണ്ടിന്റെ ആദ്യ ഘട്ടം മുതൽ മറ്റൊരു ഫ്രഞ്ച് പടയെയാരുന്നു റഷ്യയിൽ കണ്ടത്.
പ്രീക്വാർട്ടറിലും ക്വാർട്ടറിലും കൃത്യമായ കൌണ്ടർ അറ്റാക്ക് പ്ലാനിങ്ങുമായിറങ്ങിയ അവർ അർജന്റീനക്കും ഉറുഗ്വെക്കും പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തു.

എതിരാളികളുടെ ശക്തിയറിഞ്ഞ് കളിക്കുക എന്ന തന്ത്രമാണ് നോക്കൌട്ട് റൌണ്ടിൽ ഫ്രാൻസ് പുറത്തെടുത്തത്. എതിരാളികളെ സ്വന്തം ബോക്സിലേക്ക് വിളിച്ചു വരുത്തി പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കുകയെന്ന ദെഷാമിന്‍റെ തന്ത്രമാണ് ഫ്രഞ്ച് കുതിപ്പിൽ നിർണായകമായത്. ടൂർണമെന്റിൽ ഏറ്റവും നന്നായി കളിച്ച ബെൽജിയത്തെ വരെ ആ തന്ത്രങ്ങളിലൂടെ ഫ്രഞ്ച് പട കീഴടക്കി.

എംബാപ്പെ-ഗ്രീസ്മാൻ കൂട്ടുകെട്ടാണ് ഫ്രാൻസിന്റെ പ്രധാന ശക്തി. മധ്യനിരയിലേക്കിറങ്ങി വന്ന് പന്തെടുക്കുന്ന ഗ്രീസ്മാനും കൌണ്ടർ അറ്റാക്കുകളിലെ എംബാപ്പെയുടെ വേഗവുമാണ് അവരുടെ വിജയ ഫോർമുല. മധ്യനിരയിൽ എതിരാളികളെ ചങ്ങലക്കിടുന്ന കാന്‍റെയും പോഗ്ബയും അവസരത്തിനൊത്തുയരുന്ന പ്രതിരോധവും അവർക്ക് കരുത്താണ്. റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയുമടങ്ങുന്ന പ്രതിരോധ നിര അത്യാവശ്യ ഘട്ടത്തിൽ ഗോളുകൾ നേടാൻ കൂടി തുടങ്ങിയതോടെ ഫ്രഞ്ച് നിര പൂർണ താളത്തിലെത്തി. ക്യാപ്റ്റനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസിന്റെ മിന്നും ഫോമും ഫ്രഞ്ച് പടയെ രണ്ടാം ലോകകിരീടത്തിലേക്ക് എത്തിച്ചു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍