• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ


Updated: July 6, 2018, 8:25 PM IST
ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

Updated: July 6, 2018, 8:25 PM IST
നിഷ്‌നി നോവ്ഗോ‍‍ര്‍ഡ്: ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ ഉറുഗ്വേയ്ക്കെതിരെ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ. 40-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ റാഫേൽ വരാനെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. അന്‍റോണിയോ ഗ്രീസ്മാൻ എടുത്ത ഫ്രീകിക്കിന് തലവെച്ച വരാനെയ്ക്ക് പിഴച്ചില്ല. ബന്‍റകൌർ ടൊലീസോയെ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്. പരിക്കേറ്റ സൂപ്പർതാരം എഡിൻസൻ കവാനിയില്ലാതെയാണ് ഉറുഗ്വേ ഇന്ന് ഇറങ്ങിയത്.

ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഒപ്പമെത്താനുള്ള ഉറുഗ്വേയുടെ ശ്രമം ഫ്രാൻസ് ഗോൾകീപ്പർ തടഞ്ഞു. ഡീഗോ ഗോഡിന്‍റെ ഹെഡർ ഫ്രഞ്ച് ഗോളി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം ഫ്രാൻസിനായിരുന്നു. പ്രത്യാക്രമണത്തിലൂടെ ഗോൾ നേടാനുള്ള ഉറുഗ്വേയുടെ ശ്രമങ്ങളെല്ലാം ഫ്രാൻസ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.

 
First published: July 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍