• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രാൻസിന്റെ ശരവേഗത്തെ ഉറുഗ്വൊക്ക് തടയാനാകുമോ?


Updated: July 6, 2018, 12:12 PM IST
ഫ്രാൻസിന്റെ ശരവേഗത്തെ ഉറുഗ്വൊക്ക് തടയാനാകുമോ?

Updated: July 6, 2018, 12:12 PM IST
മോസ്കോ: ഫ്രഞ്ച് പടയുടെ അതിവേഗതയെ ഉറുഗ്വേൻ പ്രതിരോധക്കോട്ടക്ക് തടയാനാകുമോ? റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരയും ഏറ്റവും മികച്ച പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമാണ് വെള്ളിയാഴ്ച നടക്കുക. ഇന്ത്യൻ സമയം രാത്രി 7.30 ന് നിഷ്നിയിലാണ് ലാറ്റിനമേരിക്കൻ- യുറോപ്യൻ പോരാട്ടം.

പ്രീക്വാർട്ടറിൽ അർജന്റീനയെ അപ്രസക്തമാക്കിയ കൗമാരതാരം കെയിലിൻ എംബാപെയിലാണ് ഫ്രാൻസിന്റെ പ്രതീക്ഷകളെല്ലാം. പ്രീ ക്വാർട്ടർ മത്സരങ്ങളിൽ തിളങ്ങാനാകാതെ പോയ എംബാപെ അർജന്റീനയ്ക്കെതിരെ ഉയിർത്തെഴുന്നേൽ‌ക്കുകയായിരുന്നു. അന്റോയിൻ ​ഗ്രീസ്മാനും ഫോം വീണ്ടെടുത്തുകഴിഞ്ഞു. ഇവർക്കൊപ്പം മുൻനിരയിൽ ഒളിവർ ജിറൂഡോ, ഓസ്മെൻ ഡെംബെലെയോ ആര് കളിക്കുമെന്നതാണ് അറിയേണ്ടത്.

താരസമ്പന്നമാണ് ഫ്രഞ്ച് മധ്യനിരയും പ്രതിരോധനിരയും എന്നാൽ കളിക്കളത്തിൽ ഒന്നോ രണ്ടോ പേരെ ഒഴിച്ചുനിർത്തിയാൽ ഇവർ മികവിലേക്കുയർന്നിട്ടില്ല. ​അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മൂന്ന് ​ഗോൾ വഴങ്ങിയത് അവർക്ക് തിരിച്ചടിയായിട്ടുണ്ട്. അതിനാൽ തന്നെ മുൻനിരയിൽ തന്നെയാകും ഫ്രാൻസിന്റെ പ്രതീക്ഷകൾ.

മറുവശത്ത് ഉറു​ഗ്വൊ വരുന്നത് ഫ്രാൻസിനെ ഗോളടിക്കാൻ വിടില്ലെന്ന് പ്രഖ്യാപിച്ചുതന്നെയാണ്. ക്യാപ്റ്റൻ ഡി​ഗോ ​ഗോഡിനും ഹോസെ ​ഗ്വിമിൻസും ചേർന്ന് പ്രതിരോധക്കോട്ട പൊളിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. പോർച്ചു​ഗൽ നേടിയ ഒരു ​ഗോളാകട്ടെ കോർണർ കിക്കിൽ നിന്നും. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂട്ടിയ ഉറു​ഗ്വേ ഇത്തവണ ലക്ഷ്യം വെച്ചിരിക്കുന്നത് എംബാപെയെയാണ്. എംബാപെയെ പൂട്ടി കളിയുടെ വേ​ഗത കുറയക്കാനായാൽ മത്സരം തങ്ങളുടെ കൈയിലാകുമെന്നാണ് ലാറ്റിനമേരിക്കൻ ടീമിന്റെ പ്രതീക്ഷ.

അതേസമയം, പോർച്ചു​ഗലിനെതിരെ ഇരട്ട ​ഗോൾ നേടിയ എഡിൻസൻ കവാനി ഉറു​ഗ്വൊ നിരയിൽ കളിക്കുമോയെന്ന് ഉറപ്പില്ല. പ്രീക്വാർട്ടറിനിടെ പരിക്കേറ്റ കവാനി പരിശീലനത്തിനിറങ്ങിയെങ്കിലും പരിക്ക് ഭേദമായില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഒന്നുകിൽ ലൂയിസ് സുവാരസ് ഏക സ്ട്രൈക്കറായി ഇറങ്ങേണ്ടിവരും. അല്ലെങ്കിൽ കവാനിക്ക് പകരക്കരനായി ക്രിസ്റ്റ്യൻ സ്റ്റുവാനിയെ ഇറക്കും.
Loading...
l
First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍