നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടി20യിൽ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ്; ഡച്ച് താരം ഫ്രഡെറിക് ഓവർഡൈക്കിന് ചരിത്രനേട്ടം

  ടി20യിൽ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ്; ഡച്ച് താരം ഫ്രഡെറിക് ഓവർഡൈക്കിന് ചരിത്രനേട്ടം

  ഫ്രാൻസിനെതിരെ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാലോവറില്‍ വെറും മൂന്നു റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഓവർഡൈക്ക് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്

  • Share this:
   ടി20 ക്രിക്കറ്റിൽ രാജ്യാന്തര തലത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി നെതർലൻഡ്‌സ്‌ താരം ഫ്രഡെറിക് ഓവർഡൈക്ക്. രാജ്യാന്തര തലത്തിൽ ടി20യിൽ ഒരു മത്സരത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരം എന്ന നേട്ടമാണ് ഓവർഡൈക്ക് സ്വന്തമാക്കിയത്. ഫ്രാൻസിനെതിരെ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഴ് വിക്കറ്റുകളാണ്‌ ഡച്ച് താരം വീഴ്ത്തിയത്.

   നെതർലൻഡ്സ് ടീമിന്റെ പേസ് ബൗളറായ ഓവർഡൈക്കിന്റെ അതിഗംഭീരം പ്രകടനത്തിന്റെ ബലത്തിൽ ഫ്രാൻസിനെതിരെ തകർപ്പൻ ജയമാണ് ഡച്ച് ടീം നേടിയെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഫ്രാൻസ് ഓവർഡൈക്കിന്റെ ഈ പ്രകടനത്തിൽ 17.3 ഓവറിൽ വെറും 33 റൺസിനാണ് എല്ലാവരും പുറത്തായത്. നാലോവറില്‍ വെറും മൂന്നു റണ്‍സ് മാത്രം വിട്ടുനല്‍കി ഓവർഡൈക്ക് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഡച്ച് ബൗളിങ്ങിനെ നയിച്ചപ്പോൾ ബ്രാട്ട്, ലിഞ്ച്, സീഗേഴ്‌സ് എന്നിവര്‍ ബാക്കി വന്ന മൂന്ന് വിക്കറ്റുകൾ പങ്കിട്ടെടുത്തു. ഓവർഡൈക്ക് എറിഞ്ഞ നാല് ഓവറിൽ രണ്ടെണ്ണം മെയ്ഡൻ ആയിരുന്നു.


   ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നെതർലൻഡ്‌സ്‌ സംഘം 3.3 ഓവറിൽ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

   രാജ്യാന്തര തലത്തിൽ ഇതാദ്യമായാണ് ടി20യിൽ ഒരു മത്സരത്തിൽ ഒരു ബൗളർ ഏഴ് വിക്കറ്റുകൾ വീഴ്ത്തുന്നത്. ഇതുവരെ ടി20യിൽ വനിതകളിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോർഡ് നേപ്പാളിന്റെ അഞ്ജലി ചന്ദിന്റെ പേരിലായിരുന്നു. 2019ല്‍ മാലിദ്വീപിനെതിരേ ഒരു റൺ പോലും വഴങ്ങാതെ ആറുവിക്കറ്റ് വീഴ്ത്തിയതായിരുന്നു അഞ്ജലിയുടെ പ്രകടനം. ഇത് ഓവർഡൈക്കിന്റെ ഏഴ് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ പഴങ്കഥയാവുകയായിരുന്നു.

   പുരുഷ ക്രിക്കറ്റിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ ദീപക് ചാഹറിന്റേതാണ് മികച്ച പ്രകടനം. ബംഗ്ലാദേശിനെതിരേ 2019-ല്‍ നടന്ന മത്സരത്തില്‍ ചാഹര്‍ 3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റുകള്‍ വീഴ്ത്തിയത്.
   Published by:Naveen
   First published:
   )}