• HOME
  • »
  • NEWS
  • »
  • sports
  • »
  • FREE HIT AND LEG BYES MADE BY PEOPLE WHO DISLIKE BOWLERS SAYS SANJAY MANJREKAR INT NAV

ഫ്രീ ഹിറ്റ്, ലെഗ് ബൈ നിയമങ്ങൾ ബൗളർമാരെ വെറുക്കുന്ന ആളുകളുടെ സൃഷ്ടി: സഞ്ജയ് മഞ്ജരേക്കര്‍

മാറുന്ന കാലത്തിനൊപ്പം ക്രിക്കറ്റിന് വന്ന മാറ്റങ്ങൾ ബാറ്റ്സ്മാൻമാർക്ക് മാത്രം ആനുകൂല്യം നൽകാൻ വേണ്ടി മാത്രമുള്ളതാണെന്നും ബൗളർമാർ ഇതിന് ബലിയാടുകൾ ആണെന്നും പല കോണുകളിൽ നിന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ ഈ അഭിപ്രായത്തിന് ബലം നൽകിക്കൊണ്ട് ഐസിസിയുടെ നിയമ പരിഷ്‌കാരങ്ങളെല്ലാം ബൗളര്‍മാർക്ക് എതിരും ബാറ്റ്‌സ്മാന് അനുകൂലമാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

സഞ്ജയ് മഞ്ജരേക്കര്‍

സഞ്ജയ് മഞ്ജരേക്കര്‍

  • Share this:
    ക്രിക്കറ്റില്‍ കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികമാണ്. ടെസ്റ്റ് ക്രിക്കറ്റ് എന്ന നീളൻ ഫോർമാറ്റ് എന്നത് മാത്രമായിരുന്ന ആദ്യകാല ക്രിക്കറ്റിൽ നിന്നും ഏകദിനവും ടി20 എന്നിങ്ങനെയുള്ള പരിമിത ഓവർ ക്രിക്കറ്റിലേക്ക് വരെ ഇപ്പോൾ എത്തിനിൽക്കുന്നു. പത്ത് ഓവർ വീതം കളിക്കുന്ന ലീഗുകളും ചില രാജ്യങ്ങളിൽ പ്രാബല്യത്തിലുണ്ട്.

    ഫോർമാറ്റിൽ മാത്രമല്ല ക്രിക്കറ്റിലെ നിയമങ്ങളിലും കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ വന്നിട്ടുണ്ട്. നോ ബോള്‍ എറിഞ്ഞാല്‍ ഫ്രീ ഹിറ്റും ലെഗ് ബൈയിലെ നിയമ പരിഷ്‌കാരവും ഡിആർഎസുമെല്ലാം ആധുനിക ക്രിക്കറ്റിൽ മാറുന്ന കാലത്തിൻ്റെ ഭാഗമായി വന്ന പരിഷ്‌കാരങ്ങളാണ്. ഇതെല്ലാം നിലവിൽ ക്രിക്കറ്റില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളുമാണ്. മാറുന്ന കാലത്തിനൊപ്പം ക്രിക്കറ്റിന് വന്ന മാറ്റങ്ങൾ ബാറ്റ്സ്മാൻമാർക്ക് മാത്രം ആനുകൂല്യം നൽകാൻ വേണ്ടി മാത്രമുള്ളതാണെന്നും ബൗളർമാർ ഇതിന് ബലിയാടുകൾ ആണെന്നും പല കോണുകളിൽ നിന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ ഈ അഭിപ്രായത്തിന് ബലം നൽകിക്കൊണ്ട് ഐസിസിയുടെ നിയമ പരിഷ്‌കാരങ്ങളെല്ലാം ബൗളര്‍മാർക്ക് എതിരും ബാറ്റ്‌സ്മാന് അനുകൂലമാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

    'ക്രിക്കറ്റിൽ നിന്നും എടുത്തുമാറ്റണമെന്ന് ആഗ്രഹിക്കുന്ന പ്രധാന നിയമങ്ങളിലൊന്നാണ് ഫ്രീ ഹിറ്റ്. ഇത് ബൗളര്‍മാര്‍ക്ക് പൂര്‍ണമായും എതിരാണ്. ഇന്ന് ടിവി അംപയര്‍ നോബോളുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു ബൗളറുടെ കാൽ ചെറിയൊരു വ്യത്യാസത്തില്‍ പോലും ക്രീസിന് പുറത്ത് പോയാൽ നോബോള്‍ വിധിക്കുകയും ശിക്ഷയെന്നപോലെ ഫ്രീഹിറ്റ് നല്‍കുകയും ചെയ്യും. നോ ബോൾ എറിഞ്ഞാൽ നിലവിൽ ബൗളര്‍ ഒരു അധിക ബോള്‍ കൂടി എറിയണം. കൂടാതെ ഫ്രീഹിറ്റില്‍ ബാറ്റ്‌സ്മാൻ റണ്ണൗട്ടിലൂടെയോ സ്റ്റമ്പിങ്ങിലൂടെയോ അല്ലാതെ പുറത്താവുകയുമില്ല. ബൗളര്‍മാരെ വെറുക്കുന്ന ആരോ ഉണ്ടാക്കിയ നിയമമാണിത്'-സഞ്ജയ് പറഞ്ഞു.

    ക്രിക്കറ്റില്‍ നിലവിലെ ഒട്ടുമിക്ക നിയമങ്ങളും ബാറ്റ്‌സ്മാന് അനുകൂലമായുള്ളതാണ്. നോ ബോള്‍ എറിയുമ്പോള്‍ ബാറ്റിങ് ടീമിന് അനുകൂലമായി ഒരു റണ്‍സ് ലഭിക്കും. കൂടാതെ ബൗളര്‍ ഒരു പന്ത് അധികമായി എറിയണം. റണ്ണൗട്ടോ,സ്റ്റംപിങ്ങോ അല്ലാതെ ഫ്രീ ഹിറ്റ് പന്തില്‍ ബൗളിംഗ് ടീമിന് വിക്കറ്റ് ലഭിക്കുകയും ഇല്ല. ബൗളര്‍ക്ക് അബദ്ധത്തില്‍ സംഭവിക്കുന്ന ഒരു പിഴവിന് ഇത്രയും ശിക്ഷ നല്‍കരുതെന്നും ഒരു റണ്‍സ് പെനാല്‍റ്റി നല്‍കുന്നതും ബൗളറോടുള്ള അന്യായമാണെന്നുമാണ് മഞ്ജരേക്കർ പറയുന്നത്.

    Also Read- ടി20 ലോകകപ്പ് നേടാനുള്ള ടീമുകളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ മുന്നിൽ; പ്രവചനവുമായി വസീം അക്രം

    'ഒരു ബൗളര്‍ മികച്ചൊരു പന്തെറിയുന്നു. ബാറ്റ്‌സ്മാന് ബാറ്റില്‍ കൊള്ളിക്കാനാവുന്നില്ല. പന്ത് ഫൈൻ ലെഗില്‍ ബൗണ്ടറി ലൈനിൽ തൊട്ടാൽ ബാറ്റിങ് ടീമിന് അനുകൂലമായി ബൗണ്ടറി വിധിക്കുന്നു. ബാറ്റ്‌സ്മാന് അനുകൂലമായി നാല് റണ്‍സ് ലഭിക്കുമ്പോള്‍ ബൗളര്‍ക്ക് ഒരു ശിക്ഷയായി ഇത് ഭവിക്കുന്നു. ഏത് ഭാഗത്ത് നിന്ന് ചിന്തിച്ചാലും അതിനെ ഉള്‍ക്കൊള്ളാനാവില്ല'- മഞ്ജരേക്കർ പറഞ്ഞു.

    നിരവധി മുന്‍ താരങ്ങളും നിലവിലെ ക്രിക്കറ്റ് നിയമങ്ങൾ ബാറ്റ്‌സ്മാന് അനുകൂലമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 20 ഓവർ ക്രിക്കറ്റിന് ലഭിച്ച പ്രചാരം മൂലം ഉടലെടുത്ത ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വളര്‍ച്ചയോടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ കാണാനാണ് ആരാധകർ സ്റ്റേഡിയങ്ങളിൽ കളി കാണാൻ വരുന്നത്. അതിനാല്‍ത്തന്നെ നിയമങ്ങളും അതിന് അനുകൂലമായി മാറിയിട്ടുണ്ട്. ഇതിൽ അപവാദം ഡിആര്‍എസ് നിയമമാണ്. ഡിആര്‍എസ് സംവിധാനം ബൗളറെ സംബന്ധിച്ച് അനുഗ്രഹമാണ്. അംപയറുടെ പിഴവിനെ പുനഃപരിശോധിക്കാനുള്ള അവസരം ഇവിടെ ലഭിക്കുന്നു.

    എന്നാല്‍ ഇപ്പോൾ ഒരു പന്ത് നോബോൾ ആണോ എന്നത് പോലും തേര്‍ഡ് അംപയറുടെ തീരുമാനത്തിന് വിടുന്ന സംഭവങ്ങൾ ഉണ്ട്. തേർഡ് അമ്പയർ നോബോൾ നിരീക്ഷിക്കാന്‍ ആരംഭിച്ചതോടെ നേരിയ വ്യത്യാസത്തില്‍ പോലും നോബോള്‍ വിധിക്കുന്നുണ്ട്. ഇത് ബൗളര്‍മാരുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന കാര്യമാണ്. ഇത്തരം നിയമങ്ങളില്‍ മാറ്റം വേണമെന്നാണ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
    Published by:Rajesh V
    First published:
    )}