നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | റെഫറി അയോഗ്യനാക്കി; റിങ്ങിലിരുന്ന് പ്രതിഷേധിച്ച് ഫ്രഞ്ച് ബോക്‌സിങ് താരം

  Tokyo Olympics | റെഫറി അയോഗ്യനാക്കി; റിങ്ങിലിരുന്ന് പ്രതിഷേധിച്ച് ഫ്രഞ്ച് ബോക്‌സിങ് താരം

  രണ്ടാം റൗണ്ട് അവസാനിക്കാറായപ്പോഴാണ് സംഭവം നടന്നത്. രണ്ടു റൗണ്ടിലും മൗറാദായിരുന്നു മുന്നിട്ടു നിന്നത്.

  മൗറാദ് അലിയേവ്

  മൗറാദ് അലിയേവ്

  • Share this:


   ഒളിമ്പിക്‌സ് പോരാട്ടത്തിന്റേത് മാത്രമല്ല പ്രതിഷേധത്തിന്റേത് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രഞ്ച് ബോക്‌സിങ് താരം മൗറാദ് അലിയേവ്. ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഫ്രഞ്ച് താരത്തിന്റെ പ്രതിഷേധമായിരുന്നു കഴിഞ്ഞദിവസം ശ്രദ്ധ പിടിച്ചു പറ്റിയത്. പുരുഷന്മാരുടെ 91+ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിടെയാണ് സംഭവം. ബ്രിട്ടീഷ് താരം ഫ്രാസര്‍ ക്ലാര്‍ക്കുമായുള്ള മല്‍സരത്തിനിടെ റെഫറിയുടെ തീരുമാനമാണ് നാടകീയ സംഭവത്തിലേക്കു നയിച്ചത്. രണ്ടാം റൗണ്ട് അവസാനിക്കാറായപ്പോഴാണ് സംഭവം നടന്നത്. രണ്ടു റൗണ്ടിലും മൗറാദായിരുന്നു മുന്നിട്ടു നിന്നത്.

   ബ്രിട്ടീഷ് എതിരാളിയായ ഫ്രാസര്‍ ക്ലാര്‍ക്കുമായി അലിയേവ് മനപ്പൂര്‍വ്വം തന്റെ തല ഉപയോഗിച്ച് ഇടിച്ചുവെന്ന് ചൂണ്ടികാണിച്ചായിരുന്നു ഫ്രഞ്ച് താരത്തെ റെഫറിമാര്‍ അയോഗ്യനാക്കിയത്. രണ്ടാം റൗണ്ടില്‍ നാല് സെക്കന്‍ഡ് ശേഷിക്കെയാണ് റെഫറി ആന്‍ഡി മുസ്തച്ചിയോയുടെ തീരുമാനം. ബ്രിട്ടീഷ് താരത്തിന്റെ രണ്ട് കണ്ണുകള്‍ക്ക് സമീപവും മുറിവുകളും സംഭവിച്ചിരുന്നു. റെഫറിയുടെ തീരുമാനത്തിന് പിന്നാലെ നിരാശനായ മൗറാദ് ക്യാന്‍വാസിന് പുറത്ത് പടിക്കെട്ടിനോട് ചേര്‍ന്ന് ഇരുന്നു. ഫ്രഞ്ച് ടീം അധികൃതര്‍ അദ്ദേഹവുമായി സംസാരിക്കാനം വെള്ളം നല്‍കാനുമൊക്കെ ശ്രമിച്ചെങ്കിലും താരം അനങ്ങില്ലെന്ന നിലപാട് എടുക്കുകയായിരുന്നു.

   താരം പിന്നോട്ടില്ലെന്ന് കണ്ടതോടെ അധികൃതര്‍ തന്നെയെത്തി അലിയേവിനോട് സംസാരിച്ചു. ആദ്യ വഴങ്ങിയ താരം പിന്നീട് വീണ്ടും തിരിച്ചുവന്ന് പ്രതിഷേധം തുടരുകയായിരുന്നു. 'ഞാന്‍ വിജയിച്ചെന്ന് എല്ലാവര്‍ക്കും അറിയാം!' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഇത്തവണ താരം തിരിച്ചെത്തിയത്. ഒടുവില്‍ ബ്രിട്ടീഷ് താരം ക്ലാര്‍ക്ക് തന്നെ സമാധാനിപ്പിക്കാന്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹം വഴങ്ങാന്‍ തയാറായില്ല.

   മത്സരത്തില്‍ കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ഫ്രഞ്ച് താരത്തിന് തന്നെയായിരുന്നു. രണ്ടാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് പക്ഷേ റെഫറിയുടെ തീരുമാനം തിരിച്ചടിയാകുകയായിരുന്നു.

   ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവായി ഇറ്റലിയുടെ മാഴ്സല്‍ ജേക്കബ്സ്; 100 മീറ്ററില്‍ സ്വര്‍ണം

   ടോക്യോ ഒളിമ്പിക്‌സിലെ വേഗ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി ഇറ്റലിയുടെ ലാമോണ്ട് മാഴ്‌സെല്‍ ജേക്കബ്സ്. പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ഇറ്റാലിയന്‍ താരം ഗെയിംസിലെ വേഗമേറിയ താരമായത്. 100 മീറ്റര്‍ 9.80 സെക്കന്റില്‍ ഓടിയെത്തിയാണ് താരം സ്വര്‍ണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെ വെങ്കലവും നേടി. കെര്‍ലി 9.84 സെക്കന്റിലും ഗ്രാസ്സെ 9.89 സെക്കന്റിലുമാണ് ഫിനിഷ് ലൈന്‍ കടന്നത്.

   ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ടോക്യോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ ഫൈനലില്‍ പക്ഷെ ബോള്‍ട്ടിന്റെ നാടായ ജമൈക്കയില്‍ നിന്നും ഒരു താരം പോലും ഉണ്ടായിരുന്നില്ല. 2008 ബീജിംഗ് ഒളിമ്പിക്‌സ് മുതല്‍ 2016 റിയോ ഒളിമ്പിക്‌സില്‍ ബോള്‍ട്ട് വിരമിക്കുന്നത് വരെ 100 മീറ്ററില്‍ ജമൈക്കയുടെ ആധിപത്യത്തിനും ഇതോടെ അവസാനമായി. ഫൈനലില്‍ സ്വര്‍ണം നേടിയ ജേക്കബ്സ് തന്റെ കരിയറിലെ മികച്ച സമയം കൂടിയാണ് കുറിച്ചത്. ഇതോടൊപ്പം തന്നെ യൂറോപ്പിലെ വേഗമേറിയ താരം എന്ന റെക്കോര്‍ഡ് കൂടി താരം തന്റെ പേരിലേക്ക് എഴുതി ചേര്‍ത്തു.
   Published by:Sarath Mohanan
   First published: