കളിമൺ കോർട്ടിലെ രാജാവ് നദാൽ തന്നെ; ഫെഡററെ വീഴ്ത്തി ഫൈനലിൽ

12ാാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടത്തിന് തൊട്ടടുത്ത് റാഫേൽ നദാൽ

news18
Updated: June 7, 2019, 8:24 PM IST
കളിമൺ കോർട്ടിലെ രാജാവ് നദാൽ തന്നെ; ഫെഡററെ വീഴ്ത്തി ഫൈനലിൽ
റാഫേൽ നദാൽ
  • News18
  • Last Updated: June 7, 2019, 8:24 PM IST
  • Share this:
പാരിസ്: കളിമൺ കോർട്ടിലെ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് സ്പെയിൻ താരം റാഫേൽ നദാൽ. 2015നുശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണിൽ കിരീടം തേടിയിറങ്ങിയ റോജർ ഫെഡററെ പരാജയപ്പെടുത്തി നദാൽ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ സ്വിസ് ഇതിഹാസ താരത്തെ വീഴ്ത്തിയത്.സ്കോർ: 6-3, 6-4, 6-2. ഗ്രാൻസ്‌ലാം വേദികളിൽ ഇരുവരും 39 തവണയാണ് മുഖാമുഖം ഏറ്റുമുട്ടിയത്. ഇതിൽ നദാലിന്റെ 24ാം ജയമാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നൊവാക് ജോക്കോവിച്ച് – ഡൊമിനിക് തീം രണ്ടാം സെമിഫൈനൽ വിജയിയാണ് നദാലിന്റെ എതിരാളി.

ഒടുവിൽ മുഖാമുഖം ഏറ്റമുട്ടിയ അഞ്ച് മത്സരങ്ങളിലും നദാലിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഫെഡറർക്ക് കളിമൺകോർട്ടിൽ പിഴച്ചു. ഫ്രഞ്ച് ഓപ്പണിൽ നേർക്കുനേരെത്തിയ ആറാമത്തെ മത്സരത്തിലും അവസാന ചിരി നദാലിനു തന്നെ. ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ 12ാം ഫൈനലാണിത്. മുൻപ് ഫൈനലിലെത്തിയ 11 തവണയും നദാൽ കിരീടം സ്വന്തമാക്കിയിരുന്നു.

First published: June 7, 2019, 8:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading