HOME » NEWS » Sports » FRENCH OPEN 2021 NOVAK DJOKOVIC LIFT HIS SECOND FRENCH OPEN AND 19TH GRAND SLAM TITLE

French Open 2021| ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി നൊവാക്ക് ജോക്കോവിച്ച്; ഒപ്പം അപൂർവ റെക്കോർഡും

20 ഗ്രാന‍്റ് സ്ലാം കിരീടങ്ങൾ നേടിയ റോജർ ഫെഡററുടേയും റാഫേൽ നദാലിന്റേയും ഒപ്പമെത്താൻ ഇനി ഒരു കിരീടത്തിന്റെ അകലം മാത്രമാണ് ജോക്കോവിച്ചിനുള്ളത്.

News18 Malayalam | news18-malayalam
Updated: June 14, 2021, 8:51 AM IST
French Open 2021| ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി നൊവാക്ക് ജോക്കോവിച്ച്; ഒപ്പം അപൂർവ റെക്കോർഡും
Image: Roland-Garros/ Instagram
  • Share this:
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്. ഞായറാഴ്ച്ച നടന്ന ഫൈനലിൽ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകർത്താണ് ജോക്കോവിച്ച് 19ാം ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്കോർ 6-7 (6), 2-6, 6-3, 6-2, 6-4.

അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി. 52 വർഷത്തിനിടയിൽ ആദ്യമായാണ് നാല് ഗ്രാന്റ് സ്ലാമും രണ്ട് തവണ നേടുന്ന റെക്കോർഡ് പിറക്കുന്നത്.




22 കാരനായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിന്റെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലായിരുന്നു ഇന്നലെ നടന്നത്. 2016 ന് ശേഷമാണ് ജോക്കോവിച്ച് വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്നത്. ഒമ്പത് തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, 5 വിംബിൾഡൺ കിരീടം, മൂന്ന് യുഎസ് ഓപ്പൺ കിരീടം എന്നീ നേട്ടങ്ങൾക്ക് പുറമേ ജോക്കോവിച്ച് തന്റെ കരിയറിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു.

20 ഗ്രാന‍്റ് സ്ലാം കിരീടങ്ങൾ നേടിയ റോജർ ഫെഡററുടേയും റാഫേൽ നദാലിന്റേയും ഒപ്പമെത്താൻ ഇനി ഒരു കിരീടത്തിന്റെ അകലം മാത്രമാണ് ജോക്കോവിച്ചിനുള്ളത്.

You may also like:Euro Cup| യൂറോ കപ്പ്: ആദ്യം വില്ലൻ, പിന്നെ ഹീറോ; ഡംഫ്രീസിൻ്റെ ഗോളിൽ യുക്രെയ്നെതിരായ ത്രില്ലർ പോരാട്ടം സ്വന്തമാക്കി നെതർലാൻഡ്സ്

1969 ൽ റോഡ് ലാവർ ആണ് നാല് ഗ്രാന്റ് സ്ലാമുകളും രണ്ട് തവണ നേടി ഇതിനു മുമ്പ് റെക്കോർഡ് സ്വന്തമാക്കിയത്.



സെമി ഫൈനലിൽ റാഫേൽ നദാലിനെ മറികടന്നാണ് ജോക്കോവിച്ച് കിരീടത്തിലേക്ക് അടുത്തത്. ‌ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന ചരിത്ര നേട്ടത്തിലേക്കുള്ള നദാലിന്റെ തേരോട്ടം ത‍ടഞ്ഞ് കിരീടവും ഉയർത്തി പുരുഷ ടെന്നീസിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ‌

You may also like:Copa America 2021| കോപ്പ അമേരിക്ക: വിജയഗാഥ തുടർന്ന് ബ്രസീൽ; വെനേസ്വലയെ തകർത്തത് മൂന്ന് ഗോളിന്

നാല് മണിക്കൂർ 11 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കിയത്.

1969 ൽ റോഡ് ലാവർ ആണ് നാല് ഗ്രാന്റ് സ്ലാമുകളും രണ്ട് തവണ നേടി ഇതിനു മുമ്പ് റെക്കോർഡ് സ്വന്തമാക്കിയത്.

രണ്ട് സെറ്റിൽ പിന്നിൽ നിന്നാണ് ജോക്കോ കിരീടത്തിലേക്ക് കുതിച്ചത്. തനിക്ക് മികച്ച പൊരാട്ടം സമ്മാനിച്ച സ്റ്റെഫാനോസിനെ അഭിനന്ദിക്കാനും താരം മറന്നില്ല. പരാജയം അദ്ദേഹത്തിന് വിഷമമുണ്ടാക്കുമെങ്കിലും കൂടുതൽ കരുത്തനായി തിരിച്ചെത്തി നിരവധി ഗ്രാന്റ് സ്ലാമുകൾ സ്റ്റെഫാനോസ് നേടുമെന്നും ജോക്കോവിച്ച് പറഞ്ഞു.
Published by: Naseeba TC
First published: June 14, 2021, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories