• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫ്രഞ്ച് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ ജയം നേടി ഫെഡററും ജോക്കോവിച്ചും; പരുക്ക് മൂലം പിന്മാറി ആഷ്ലി ബാര്‍ട്ടി

ഫ്രഞ്ച് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ ജയം നേടി ഫെഡററും ജോക്കോവിച്ചും; പരുക്ക് മൂലം പിന്മാറി ആഷ്ലി ബാര്‍ട്ടി

ക്രൊയേഷന്‍ താരം മരീന്‍ സിലിച്ചിനെതിരെ പൊരുതി നേടിയ വിജയത്തിന്റെ ബലത്തിലാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത്

Roger Federer

Roger Federer

  • Share this:
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി റോജര്‍ ഫെഡററും നോവാക് ജോക്കോവിച്ചും. ഇരുവരെയും കൂടാതെ ഡിയേഗോ ഷോര്‍ട്സ്മാന്‍, ഡാനില്‍ മെദ്വദേവ്, മാതിയോ ബരേറ്റിനി എന്നിവരും രണ്ടാം റൗണ്ട് കടന്നു. എന്നാല്‍ ഫ്രഞ്ച് താരമായ ഗയേല്‍ മോണ്‍ഫില്‍സിന് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. വനിതാ സിംഗിള്‍സില്‍ ഇഗ സ്വിയറ്റക്, കൊകൊ ഗൗഫ്, എല്ലിസ് മെര്‍ട്ടന്‍സ് എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു. പക്ഷേ ഇവരുടെ വിജയങ്ങളെക്കാള്‍ ഏറെ ചര്‍ച്ചയായത് വനിതകളിലെ ഒന്നാം സീഡും ലോക ഒന്നാം നമ്പറുമായ ഓസ്‌ട്രേലിയന്‍ താരം ആഷ്ലി ബാര്‍ട്ടിയുടെ ടൂര്‍ണമെന്റില്‍ നിന്നുമുള്ള പിന്മാറ്റമായിരുന്നു. പരിക്കിനെ തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്.

ക്രൊയേഷന്‍ താരം മരീന്‍ സിലിച്ചിനെതിരെ പൊരുതി നേടിയ വിജയത്തിന്റെ ബലത്തിലാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നാല് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനോടുവിലാണ് സിലിച്ചിനെതിരെ ഫെഡറര്‍ വിജയം കണ്ടത്. സ്‌കോര്‍ 2-6, 6-2, 6-7, 2-6. കടുത്ത പോരാട്ടത്തിനിടയില്‍ തന്റെ സ്വതസിദ്ധമായ ശാന്ത സ്വഭാവം നഷ്ടമാകുന്ന ഫെഡററേയും കാണാന്‍ കഴിഞ്ഞു. മത്സരത്തിനിടെ ചെയര്‍ അമ്പയറുമായി താരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഇത് തന്റെ പ്രകടനത്തില്‍ ബാധിക്കാതെ മത്സരം സ്വന്തമാക്കാനും സ്വിസ് താരത്തിന് കഴിഞ്ഞു. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സ്വിസ് താരത്തിന് പക്ഷേ രണ്ടാം സെറ്റില്‍ പിഴച്ചു. ശക്തമായി തിരിച്ചുവന്ന ഫെഡറര്‍ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. അവസാന സെറ്റില്‍ സിലിച്ചിന് ഫെഡററുടെ അനുഭവസമ്പത്തിനും കരുത്തിന് മുന്നിലും പിടിച്ചുനില്‍ക്കാനായില്ല.

Also Read-World Test Championship Final: 'വില്യംസണെ പൂട്ടാൻ പദ്ധതി തയാർ'; വെളിപ്പെടുത്തലുമായി മുഹമ്മദ്‌ സിറാജ്

അതേസമയം, യുറുഗ്വായ് താരം പാബ്ലോ ക്യുയെവാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒന്നാം സീഡായ ജോക്കോവിച്ച് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 6-2, 6-4. ബെല്‍ഗ്രേഡ് ഓപ്പണ്‍ ജേതാവായി ഫ്രഞ്ച് ഓപ്പണില്‍ മത്സരിക്കാന്‍ ഇറങ്ങിയ ക്യുയെവാസിനെ നിലം തൊടാന്‍ സമ്മതിക്കാത്ത വിധത്തിലാണ് ജോക്കോ വിജയം നേടിയത്.

അതേസമയം, വനിതാ വിഭാഗം സിംഗിള്‍സില്‍ നിന്ന് ഒന്നാം സീഡായ ആഷ്‌ലി ബാര്‍ട്ടിയുടെ പിന്‍മാറ്റം വലിയ ചര്‍ച്ചയായി. ഇതോടെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും വനിതാ വിഭാഗത്തില്‍ നിന്നും പിന്മാറുന്ന കളിക്കാരുടെ എണ്ണം നാലായി. തന്റെ ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ബാര്‍ട്ടി പിന്‍മാറിയത്. ആദ്യ സെറ്റിനിടെ വൈദ്യസഹായം തേടിയ ബാര്‍ട്ടി അതിനുശേഷം തിരിച്ചെത്തിയെങ്കിലും സെറ്റ് നഷ്ടമായി. രണ്ടാം സെറ്റില്‍ പിന്നിട്ടു നില്‍ക്കുന്നതിനിടെ പരിക്കുമൂലം വീണ്ടും മെഡിക്കല്‍ ടൈം ഔട്ട് എടുത്ത ബാര്‍ട്ടി പിന്നീട് മത്സരം തുടരാനാവാതെ പിന്‍മാറുകയായിരുന്നു. താരത്തിന്റെ എതിരാളിയായിരുന്ന പോളണ്ട് താരം മാഗ്ദ ലിനറ്റ് ഇതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റില്‍ എഴുപതാം സീഡ് ബെര്‍ണാഡ പെറക്കെതിരെ 6-4, 3-6, 6-2 സ്‌കോറിന് ജയിച്ച മത്സരത്തിലും ബാര്‍ട്ടിയെ പരിക്ക് വലച്ചിരുന്നു. 2019ല്‍ കിരീടം നേടിയ ബാര്‍ട്ടി കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നില്ല

മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് ടൂര്‍ണമെന്റില്‍ നിന്നുമുള്ള തന്റെ പിന്‍മാറ്റം ബാര്‍ട്ടി അറിയിച്ചത്. നേരത്തെ ആദ്യ റൗണ്ട് മത്സരത്തിനുശേഷം രണ്ടാം സീഡ് നവോമി ഒസാക്കയും കണങ്കാലിനേറ്റ പരുക്കുമൂലം പെട്ര ക്വിറ്റോവയും ടൂര്‍ണമന്റിന് തൊട്ടുമുമ്പ് പരുക്ക് ചൂണ്ടിക്കാണിച്ച് മൂന്നാം സീഡ് സിമോണ ഹാലെപ്പും പിന്മാറിയിരുന്നു. ആഷ്ലി ബാര്‍ട്ടി കൂടി പിന്മാറിയതോടെ വനിതാ സിംഗിള്‍സില്‍ ആദ്യ മൂന്ന് സീഡുകാരില്ലാതെയാണ് ടൂര്‍ണമെന്റ് മുന്‍പോട്ട് പോവുക.

Also Read-ലോകകപ്പ് യോഗ്യത മത്സരം : അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി

മറ്റു മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ റഷ്യന്‍ താരം റോമന്‍ സഫിയുല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ജര്‍മന്‍ താരം സ്വരേവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 7-6 (4), 6-3, 7-6 (1). കടുത്ത പോരാട്ടം തന്നെയാണ് സ്വവിനെതിരെ സഫിയുല്ലിന്‍ പുറത്തെടുത്തത്. മത്സരത്തിനിടെ രണ്ടാം സെറ്റില്‍ ഇരട്ട പിഴവുകള്‍ ആവര്‍ത്തിച്ചതോടെ അസ്വസ്ഥനായ സ്വരേവ് റാക്കറ്റുകൊണ്ട് കോര്‍ട്ടില്‍ അടിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി.

അമേരിക്കന്‍ താരം ടോമി പോളിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് രണ്ടാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 1-6, 4-6, 3-6. 10-ാം സീഡ് അര്‍ജന്റീനയുടെ ഷോര്‍ട്സ്മാന്‍ 6-4, 6-2, 6-4ന് സ്ലോവേന്യയുടെ അജ്ലസ് ബെദനെയെ തോല്‍പ്പിച്ചു.

വനിതകളില്‍ സ്വീഡന്റെ റെബേക്ക പീറ്റേഴ്സണെതിരെയായിരുന്നു സ്വിയറ്റെക്കിന്റെ ജയം. 6-1, 6-1. മെര്‍ട്ടന്‍സ് 6-4, 2-6, 4-6ന് കസാഖ്സ്ഥാന്റെ സറീന ദിയാസിനെ തോല്‍പ്പിച്ചു.
Published by:Jayesh Krishnan
First published: