നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യ- ജോര്‍ദാന്‍ മത്സരം ഉപേക്ഷിച്ചില്ല; അങ്കം രാത്രി പത്തരയ്ക്ക് തന്നെ

  ഇന്ത്യ- ജോര്‍ദാന്‍ മത്സരം ഉപേക്ഷിച്ചില്ല; അങ്കം രാത്രി പത്തരയ്ക്ക് തന്നെ

  • Last Updated :
  • Share this:
   അമ്മാന്‍: ജോര്‍ദാന് എതിരായ ഇന്ത്യയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിക്കേണ്ട എന്ന് തീരുമാനം. മുന്‍നിശ്ചയിച്ച പ്രകാരം ഇന്ന് രാത്രി പത്തരയ്ക്ക് തന്നെ മത്സരം നടക്കുമെന്ന് എഐഎഫ്എഫ് ആണ് അറിയിച്ചത്. നേരത്തെ കുവൈത്തിലും ജോര്‍ദാനിലും തുടരുന്ന കനത്ത മഴയും പ്രളയവും കാരണം ഇന്ത്യന്‍ ടീമിന്റെ യാത്ര തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

   നേരത്തെ താരങ്ങളടങ്ങിയ സംഘം കുവൈത്ത് സിറ്റി വിമാനത്താവളത്തില്‍ കുടുങ്ങിയതോടെയായിരുന്നു മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ നീങ്ങിയത്. ടീമിലുണ്ടായിരുന്ന ഏഴു താരങ്ങളും മറ്റ് ഒഫീഷ്യല്‍സും അടങ്ങുന്ന സംഘം പത്തു മണിക്കൂറോളമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

   'മാന്യമായി പെരുമാറണം'; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

   ആദ്യം പുറപ്പെട്ട 15 അംഗ സംഘം വ്യാഴാഴ്ച രാത്രിയോടെ ജോര്‍ദാനിലെത്തിയിരുന്നെങ്കിലും രണ്ടാമത്തെ സംഘം 32 മണിക്കൂറോളം യോത്ര ചെയ്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു ജോര്‍ദാനില്‍ എത്തിയത്. വൈകിയെത്തിയത് താരങ്ങളെ മാനസികമായും ശാരീരികമായും ബാധിക്കുമെന്നതിനാല്‍ മത്സരം ഉപേക്ഷിക്കാമെന്നായിരുന്നു തീരുമാനം.   First published:
   )}