• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉശിരൻ കളി; ക്രൊയേഷ്യയ്ക്കെതിരെ ഫ്രാൻസ് മുന്നിൽ


Updated: July 15, 2018, 9:29 PM IST
ഉശിരൻ കളി; ക്രൊയേഷ്യയ്ക്കെതിരെ ഫ്രാൻസ് മുന്നിൽ

Updated: July 15, 2018, 9:29 PM IST
മോസ്ക്കോ: ലോകകപ്പ് കലാശപ്പോരിൽ ഉശിരൻ പോരാട്ടം. ഇടവേളയ്ക്ക് പിരിയുമ്പോൾ ക്രൊയേഷ്യയ്ക്കെതിരെ ഫ്രാൻസ് 2-1ന് മുന്നിലാണ്. ഗ്രീസ്മാൻ, പെരിസിച്ച് എന്നിവർ ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമായി ഗോൾ നേടിയപ്പോൾ മാൻസൂക്കിച്ചിന്‍റെ സെൽഫ് ഗോൾ ഫ്രാൻസിനെ തുടക്കത്തിൽ ലീഡ് നൽകി. 18-ാം മിനിട്ടിലാണ് മാൻസൂക്കിച്ചിന്‍റെ സെൽഫ് ഗോൾ ഫ്രാൻസിനെ മുന്നിലെത്തിച്ചത്. എന്നാൽ കൃത്യം 10 മിനിട്ടിന് ശേഷം പെരിസിച്ചിന്‍റെ തകർപ്പൻ ഷോട്ടിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. 38-ാം മിനിട്ടിൽ വാറിന്‍റെ ആനുകൂല്യത്തിലൂടെ ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ പിഴവ് കൂടാതെ വലയിലെത്തിച്ചു. മൽസരത്തിൽ ലീഡ് നേടിയത് ഫ്രാൻസ് ആണെങ്കിലും കളിയിൽ ആധിപത്യം പുലർത്തുന്നത് ക്രൊയേഷ്യയാണ്. പന്ത് കൈവശംവെക്കുന്നത് 61 ശതമാനവും ക്രൊയേഷ്യയാണ്. ഗോളിലേക്ക് രണ്ട് ഷോട്ട് പായിച്ചതും ക്രൊയേഷ്യയാണ്. ഫ്രാൻസ് ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് ഉതിർത്തത്.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍