• HOME
  • »
  • NEWS
  • »
  • sports
  • »
  • ബിടിഎസ് താരം ജംഗ് കൂക്ക് മുതൽ ബോളിവുഡ് താരം നോറ ഫത്തേഹി വരെ; കാൽപന്ത് മാമാങ്കത്തിന്റെ ഉദ്ഘാടനത്തിൽ സസ്പെൻസ് വിടാതെ ഫിഫ

ബിടിഎസ് താരം ജംഗ് കൂക്ക് മുതൽ ബോളിവുഡ് താരം നോറ ഫത്തേഹി വരെ; കാൽപന്ത് മാമാങ്കത്തിന്റെ ഉദ്ഘാടനത്തിൽ സസ്പെൻസ് വിടാതെ ഫിഫ

ഉദ്ഘാടന ചടങ്ങിലെ വിവരങ്ങൾ സസ്പെൻസാക്കി നിലനിർത്തി ഫിഫയും ഖത്തറും

  • Last Updated :
  • Share this:
    ലോകത്തെ ഏറ്റവും വലിയ കാൽപന്ത് കളി മാമാങ്കത്തിനായി അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്.ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെയും നർത്തകരെയും പരിപാടിയിലേക്ക്  ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഫിഫയും ഖത്തറും ഉദ്ഘാടന ചടങ്ങിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

    കിക്ക് ഓഫീനു മുമ്പ് ആരൊക്കെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇപ്പോഴും സസ്പെൻസ്. ലോകത്തിന് മുമ്പിൽ ഖത്തറിനെ അടയാളപ്പെടുത്താൻ ലഭിക്കുന്ന അവസരം മുതലാക്കും എന്ന് ഉറപ്പ്.

    Also Read- ഫ്രാൻസിന് കനത്ത തിരിച്ചടി; സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ല
    എന്നാൽ അതിഥി തൊഴിലാളികളോടും LGBTQ സമൂഹത്തോടും ഖത്തർ ഭരണകൂടം തുടരുന്ന എതിർപ്പ് പല കലാകാരന്മാരെയും ഉദ്ഘാടന വേദിയിൽ നിന്ന് അകറ്റിയെന്നാണ് സൂചന. ഗായിക ദുആ ലിപ, ഷക്കീറ റോഡ് സ്റ്റുവർട് നേരത്തെ തന്നെ ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

    Also Read- ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്; ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും

    ഇനി ആര് ഉണ്ടാകും എന്ന് ചോദിച്ചാൽ, ലോകമെമ്പാടുമുള്ള പോപ്പ് ആരാധകർക്ക് ആവേശമായി ബിടിഎസ് ജംഗ് കൂക്ക് അൽമേഴ്‌സ് സ്റ്റേഡിയത്തിൽ ഉണ്ടാകും. സ്വപ്ന തുല്യമായ ഉദ്ഘടനാ വേദിയിൽ DREAMERS ട്രാക്ക്കുമായിയാണ് ജംഗ് കൂക്ക് എത്തുക. മൊറോക്കൻ നർത്തകിയായ ബോളിവുഡ് താരം നോറ ഫത്തേഹിയടക്കം നിരവധി താരങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

    ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കുനത്തിൽ അഭിമാനിക്കുന്നു എന്ന്  BTS ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ബിടിഎസ് ബാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ജിയോൺ ജംഗ് കൂക്ക് കഴിഞ്ഞ മാസം ഖത്തർ സന്ദർശിച്ചിരുന്നു. അന്ന് ആവേശത്തോടെയാണ് ദോഹയിലെ ബിടിഎസ് ആരാധകർ ജംഗൂക്കിനെ വരവേറ്റത്. ഇന്ന് ബിടിഎസ് ആരാധകർക്കൊപ്പം കാൽപന്ത് പ്രേമികളും  പ്രിയ കലാകാരൻമാരെ ഒരുപോലെ കാത്തിരിക്കുകയാണ്.

    അമേരിക്കൻ സംഗീത ഗ്രൂപ്പായ ബ്ലാക്ക് ഐഡ് പീസ് കൊളംബിയൻ ഗായകൻ ജെ ബാൽവിൻ, നൈജീരിയൻ ഗായകനും ഗാനരചയിതാവുമായ പാട്രിക് നെമെക്ക ഒകോറിയും സെപ്തംബർ അവസാനം ലോകകപ്പ് 2022 ന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയ അമേരിക്കൻ റാപ്പർ ലിൽ ബേബിയും ഉദ്ഘാടന ചടങ്ങിന് ഉണ്ടാകും.
    Published by:Naseeba TC
    First published: