നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇനി അച്ഛന്റെ ഉത്തരവാദിത്വത്തിലേക്ക്'; മകനൊപ്പമുള്ള പുതിയ ചിത്രവുമായി ഹർദിക് പാണ്ഡ്യ

  'ഇനി അച്ഛന്റെ ഉത്തരവാദിത്വത്തിലേക്ക്'; മകനൊപ്പമുള്ള പുതിയ ചിത്രവുമായി ഹർദിക് പാണ്ഡ്യ

  ഈ വർഷം ജൂലൈ 30നാണ് പാണ്ഡ്യയ്ക്ക് കുഞ്ഞ് ജനിച്ചത്. അഗസ്ത്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

  hardik

  hardik

  • Share this:
   നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം മകനൊപ്പം കൂടിച്ചേർന്നതിലുള്ള സന്തോഷം പങ്കുവെച്ച് ഇന്ത്യൻ ടീം ഓൾ‌റൗണ്ടർ ഹർദിക് പാണ്ഡ്യ. ശനിയാഴ്ച ട്വിറ്ററിലൂടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാണ്ഡ്യ സന്തോഷം അറിയിച്ചിരിക്കുന്നത്. കുഞ്ഞിന് ബോട്ടിലിൽ പാലു നൽകുന്ന ചിത്രമാണ് പാണ്ഡ്യ പങ്കുവെച്ചിരിക്കുന്നത്.

   കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിക്കറ്റിന്റെ തിരക്കിലായിരുന്നു ഹർദിക് പാണ്ഡ്യ. യുഎഇയിൽ നടന്ന ഐപിഎല്ലിൽ വിജയികളായ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു താരം. അതിനു ശേഷം ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഏകദിന മത്സരങ്ങളിലും ടി20യിലും പാണ്ഡ്യ ഭാഗമായിരുന്നു. അതിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം.

   'ദേശീയ ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛൻറെ ഉത്തരവാദിത്വത്തിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് പാണ്ഡ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ വർഷം ജൂലൈ 30നാണ് പാണ്ഡ്യയ്ക്ക് കുഞ്ഞ് ജനിച്ചത്. അഗസ്ത്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

   കുഞ്ഞ് ജനിച്ചതിനു പിന്നാലെ തന്നെ ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലേക്ക് പോകേണ്ടി വന്നതിനാൽ കുഞ്ഞിനൊപ്പം അധികസമയം ചെലവഴിക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞതോടെ ഓസ്ട്രേലിയൻ പര്യടനത്തിനായി പോയി.   ഐപിഎല്ലിലും ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 മത്സരങ്ങളിലും പാണ്ഡ്യ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരുന്നു.
   Published by:Gowthamy GG
   First published:
   )}