India Vs New Zealand | ഷായോ ഗില്ലോ, ജഡേജയോ അശ്വിനോ; ധർമസങ്കടത്തിൽ സെലക്ഷൻ കമ്മിറ്റി

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ ആരംഭിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: February 19, 2020, 8:25 PM IST
India Vs New Zealand | ഷായോ ഗില്ലോ, ജഡേജയോ അശ്വിനോ; ധർമസങ്കടത്തിൽ സെലക്ഷൻ കമ്മിറ്റി
News18 Malayalam
  • Share this:
മൂന്ന് പരമ്പരകൾക്ക് ശേഷം 360 പോയിന്റുമായി ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതാണ്. അവിശ്വസനീയമാംവിധം, ഇതുവരെ ചാമ്പ്യൻഷിപ്പിലെ ഏഴ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ അടുത്ത വെല്ലുവിളി കഠിനമായിരിക്കും. കാരണം ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ ആരംഭിക്കുകയാണ്.

രോഹിത് ശർമയ്ക്ക് പരിക്കേറ്റെങ്കിലും ടെസ്റ്റ് നിരയിൽ ഇന്ത്യക്ക് ധാരാളം പ്രശ്നങ്ങളുണ്ട്. ആദ്യ ടെസ്റ്റിലേക്ക് പോകുമ്പോൾ അവർ നേരിടുന്ന തിരഞ്ഞെടുപ്പ് പ്രശ്നങ്ങൾ എന്തൊക്കെയാണ്?

പൃഥ്വി ഷാ Vs ശുഭ്മാൻ ഗിൽ

പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്താകുന്നതുവരെ രോഹിതിനെ ഓപ്പണറായി കൊണ്ടുപോകാൻ ഇന്ത്യ ഒരുങ്ങിയിരുന്നു. രോഹിത് ഇല്ലാതെ വന്നതോടെ ഗിൽ, ഷാ എന്നീ രണ്ട് ചെറുപ്പക്കാരിൽ ഒരാൾക്ക് ഇത് ഇടം ലഭിക്കാനുള്ള സാധ്യതയാണ് തുറന്നത്.

ഷാ ഇതിനകം രണ്ട് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയുമാണ് ഷാ നേടിയത്. ടെസ്റ്റിന് മുൻപേ നടന്ന ഏകദിന പരമ്പരയിൽ ഷാ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

ഗിൽ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ല, എന്നാൽ ടീമിനൊപ്പം ഉണ്ട്. ന്യൂസിലാന്റ് എയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ ഇന്ത്യ എയ്‌ക്കായി അദ്ദേഹം നേടിയ സ്‌കോറുകൾ 83, 204 *, 136 എന്നിവങ്ങനെയാണ്.

ഇന്ത്യ ഷായ്ക്ക് അവസരം നൽകാനാണ് സാധ്യത. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ കോഹ്‌ലി ഇക്കാര്യം സൂചിപ്പിച്ചു. ഷായോട് തന്റെ സ്വാഭാവിക ഗെയിം കളിക്കാൻ അദ്ദേഹം പറയുകയും ചെയ്തു. സന്നാഹ മത്സരത്തിലും ഷാ ഓപ്പണ്‍ ചെയ്തപ്പോൾ ഗിൽ ബാറ്റ് ചെയ്തത് മിഡിൽ ഓർഡറിലാണ്. എന്നാൽ ഇരുവരും മതിപ്പുളവാക്കിയില്ല; വാസ്തവത്തിൽ, ഇരുവരും ആ കളിയുടെ ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനായി ഗില്ലിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചനകൾ. മായങ്ക് അഗർവാളിനൊപ്പം പൃഥ്വി ഷാ ഓപ്പണിങ്ങിനിറങ്ങും.ഹനുമ വിഹാരി മിഡിൽ ഓർഡറിൽ തിരിച്ചെത്തിയേക്കും

2019 ൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായിരുന്നു വിഹാരി. എന്നിട്ടും, ഇന്ത്യയിൽ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. ന്യൂസിലാൻഡിനെതിരെ വിഹാരി കളിച്ചാലും ആറാമനായിട്ടായിരിക്കും കളിക്കുക.

സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന വിഹാരി ന്യൂസിലാന്റിലെത്തിയതിനുശേഷം മികച്ച ഫോമിലാണ്. ന്യൂസിലാന്റ് എയ്‌ക്കെതിരെ 51, 100 *, 59 റൺസ് നേടിയ അദ്ദേഹം സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് ഇലവനെതിരെ 101 റൺസ് നേടി. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരുമാനം എളുപ്പമാക്കുന്നു - ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, വിഹാരി എന്നിവരാണ് ഓപ്പണിംഗ് കളിക്കാർക്ക് ശേഷം ബാറ്റിംഗ് ക്രമത്തിലുണ്ടാവുക. 

വൃദ്ധിമാൻ സാഹ Vs റിഷഭ് പന്ത്

ഒരു വർഷം മുമ്പ് സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 159 * റൺസ് നേടിയ പന്ത് മൂന്ന് ടെസ്റ്റ് ഇന്നിംഗ്സുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. മികച്ച കീപ്പിംഗ് കഴിവുകൾ ഒരു കാരണമായി ചൂണ്ടിക്കാട്ടി വൃദ്ധിമാൻ സാഹയിലെ സീനിയർ കീപ്പർ ബാറ്റ്സ്മാനുമായി ഇന്ത്യ മുന്നോട്ടുപോയേക്കും.

ഗ്ലൗസുമായി അവിശ്വസനീയമായ ഒരു സീസൺ ഉണ്ടായിരുന്ന സാഹ ബാറ്റിങ്ങിലും മോശമാക്കിയില്ല. അതേസമയം, ഏകദിനങ്ങളിലും ടി20യിലും കെഎൽ രാഹുൽ ഗ്ലൗസ് അണിഞ്ഞതോടെ അവിടെയും പന്തിന് അവസരം നഷ്ടപ്പെട്ടു.

കളി വിദേശത്തായതിനാൽ പന്തിന് അവസരം ലഭിക്കുമോ ? ഹ്രസ്വമായ ടെസ്റ്റ് കരിയറിൽ, ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പന്ത് ഇതിനകം സെഞ്ചുറികൾ നേടിയിട്ടുണ്ട്. അതോ ഇന്ത്യ സാഹയുമായി മുന്നോട്ടുപോകുമോ?

സന്നാഹ മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും പന്ത് സാഹയ്ക്ക് തൊട്ടുമുന്നിൽ ബാറ്റ് ചെയ്തു, കൂടുതൽ സ്കോർ നേടുകയും ചെയ്തു. പന്ത് 7 ഉം 70 ഉം, സാഹ 0 ഉം 30 ഉം നേടി.ആർ അശ്വിൻ Vs രവീന്ദ്ര ജഡേജ

മത്സരത്തിന് രണ്ട് ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ, വെല്ലിംഗ്ടണിലെ പിച്ച് കഴിയുന്നത്ര പച്ചയായി കാണപ്പെടുന്നു. എന്നിരുന്നാലും, ഇലവനിൽ ഒരു സ്പിന്നറെ ഉൾപ്പെടുത്തുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വീണ്ടും അശ്വിനെയും ജഡേജയെയും ചുറ്റിപ്പറ്റിയാകും. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ അശ്വിന് പകരം ഇന്ത്യ ജഡേജയെ തിരഞ്ഞെടുത്തു. ഇരുവരും ഹോം സീസണിൽ കളിച്ചു. ഇന്ത്യ ഇത്തവണയും ജഡേജയോട് ചേർന്നുനിൽക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തേക്കാളും ബാറ്റിംഗ് കൂടി മെച്ചപ്പെട്ട സാഹചര്യത്തിൽ.

ishant sharma
ഇഷാന്ത് ശർമയുടെ ഫിറ്റ്നസ് ഒരു ഘടകമാണോ?

 

ടെസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇഷാന്ത് ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചു. കണങ്കാലിന് പരിക്കിൽ നിന്ന് ഇഷാന്ത് കരകയറിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.

"കണങ്കാലിന് പരിക്കേറ്റതിന് മുമ്പുള്ള രീതിയിൽ വളകെ നന്നായി അദ്ദേഹം (ഇഷാന്ത്) പന്തെറിയുകയാണ്. കൂടാതെ അദ്ദേഹം ന്യൂസിലാന്റിൽ രണ്ട് ടെസ്റ്റ് കളിച്ചിട്ടുമുണ്ട്, അതിനാൽ അദ്ദേഹത്തിന്റെ അനുഭവം ഞങ്ങൾക്ക് ഉപയോഗപ്രദമാകും''- ഇഷാന്തിന്റെ ശാരീരികക്ഷമതയെക്കുറിച്ച് കോഹ്‌ലി പറഞ്ഞു.

ഇഷാന്ത് കളിക്കുമോ എന്നറിയാൻ ഇന്ത്യക്ക് കളിയുടെ അന്നുവരെ കാത്തിരിക്കാം, കാരണം അദ്ദേഹത്തിന് കൂടുതൽ മത്സരം കളിക്കാൻ സമയം കിട്ടിയില്ലായിരുന്നു. ഇഷാന്ത് കളിക്കാതിരുന്നാൽ, പകരം ഉമേഷ് യാദവ് ഇറങ്ങിയേക്കും.

ജസ്പ്രീത് ബുംറ തിരിച്ചുവരവും ഉണ്ടായേക്കും. ഹോം ടെസ്റ്റ് മത്സരങ്ങളിൽ ബുംറ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല, എന്നാൽ വിദേശത്ത് ഇന്ത്യയുടെ ഏറ്റവും നിർണായക ആയുധമാണ് അദ്ദേഹം. വെസ്റ്റ് ഇൻഡീസിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബുംറ നടുവിന് പരിക്കേറ്റതിനെത്തുടർന്ന് പിന്നീട് ഇതുവരെ ഒരു ടെസ്റ്റ് കളിച്ചിട്ടില്ല. മോശം ഏകദിന പരമ്പരയ്ക്ക് ശേഷം വിക്കറ്റില്ലാതെ പോയ അദ്ദേഹം തന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കും.

ഇന്ത്യ സാധ്യതാ ഇലവൻ: മായങ്ക് അഗർവാൾ, പൃഥ്വി ഷാ; മിഡിൽ ഓർഡർ: ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വിസി), ഹനുമ വിഹാരി; കീപ്പർ: വൃദ്ധിമാൻ സാഹ, സ്പിന്നർ / ഓൾറൗണ്ടർ: രവീന്ദ്ര ജഡേജ, പേസർമാർ: ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ.
First published: February 19, 2020, 8:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading