കടലുണ്ടി: ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണ് എട്ടു പേര്‍ക്ക് പരുക്ക്. കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ സന്ധ്യാ മിനി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം. മുളകൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗ്യാലറിയാണ് തകര്‍ന്നുവീണത്.
പരുക്കേറ്റവരെ കോട്ടപറമ്പലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കു മാറ്റി. ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മല്‍സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് കിഴക്കു വശത്തെ ഗാലറി തകര്‍ന്നു വീഴുകയായിരുന്നു.
പ്രാദേശിക ക്ലബുകള്‍ തമ്മിലുള്ള മത്സരമായിരുന്നു ഇവിടെ നടന്നക്കുന്നത്. വലിയ തോതില്‍ കാണികള്‍ കളി കാണാന്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കളി തുടങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഗ്യാലറി തകരുകയായിരുന്നു. എന്നാല്‍ ഗ്യാലറി തകര്‍ന്നതോടെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പുറത്തേക്ക് കടക്കുവാനും കഴിഞ്ഞില്ല. പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.