ഗംഭീറുമായുള്ള ശത്രുത വ്യക്തിപരം; ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുട്ടിയെപോലെയാണ് അവന്റെ പെരുമാറ്റം: അഫ്രിദി

ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്.

news18
Updated: May 3, 2019, 3:47 PM IST
ഗംഭീറുമായുള്ള ശത്രുത വ്യക്തിപരം; ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുട്ടിയെപോലെയാണ് അവന്റെ പെരുമാറ്റം: അഫ്രിദി
afridi gambir
  • News18
  • Last Updated: May 3, 2019, 3:47 PM IST
  • Share this:
ലാഹോര്‍: ക്രിക്കറ്റ് കളത്തില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം പോരാട്ടം തീ പാറാറുണ്ട്. കളിക്കിടയില്‍ താരങ്ങള്‍ തമ്മിലുള്ള പെരുമാറ്റം പലതവണ അതിരുകടക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു. ഗൗതം ഗംഭീറും ഷഹീദ് അഫ്രിദിയും കളത്തില്‍ പോരടിച്ചതും ആരാധകര്‍ അത്രപെട്ടന്ന് മറക്കാനിടയില്ല.

അതെല്ലാം മത്സരചൂടിന്റെ മാത്രം പുറത്താണെന്ന് കരതേണ്ടെന്നാണ് അഫ്രിദി ഇപ്പൊ പറയുന്നത്. ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന് തന്റെ ആത്മകഥയിലാണ് അഫ്രിദി കുറിച്ചിരിക്കുന്നത്. 'ഗെയിം ചെയ്ഞ്ചര്‍' എന്ന പുസ്തകത്തിലാണ് അഫ്രീദി ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമാണ് അഫ്രിദി ഗംഭീറിനു നല്‍കുന്ന വിശേഷണം.

Also Read: 'ഐപിഎല്‍ വില്ലനായി' ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിനു പരുക്ക്

'ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. ഗംഭീര്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ശരിയല്ല, സ്വന്തമായി വ്യക്തിത്വമില്ലാത്തയാളാണ് അയാള്‍. പ്രത്യേകിച്ച് റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി നിരവധിയുണ്ട്' അഫ്രിദി പറയുന്നു.

'ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുഞ്ഞെന്ന പോലെയാണ് പലപ്പോഴും ഗംഭീറിന്റെ പെരുമാറ്റം. സന്തോഷത്തോടെയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യരെയാണ് എനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണോ അത് പ്രകടിപ്പിക്കുന്നവരാണോ എന്നത് ഒരു പ്രശ്നമല്ല. പക്ഷേ നിങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം വേണം. ഗംഭീറിന് അതില്ല' അഫ്രീദി കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ തമ്മില്‍ കളത്തില്‍ ഏറ്റമുട്ടിയ നിമിഷങ്ങളും അഫ്രിദി ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.

First published: May 3, 2019, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading