ലോകകപ്പില്‍ ധോണിക്ക് പകരമോ സഞ്ജു; നിലപാട് വ്യക്തമാക്കി ഗംഭീര്‍

ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നത് ഉറപ്പാണ്. നാലാം നമ്പറിലേക്ക് സഞ്ജുവിനെ പരിഗണിക്കാമെന്നാണ് തന്റെ നിലപാട്

news18
Updated: April 1, 2019, 2:12 PM IST
ലോകകപ്പില്‍ ധോണിക്ക് പകരമോ സഞ്ജു; നിലപാട് വ്യക്തമാക്കി ഗംഭീര്‍
gambir sanju
  • News18
  • Last Updated: April 1, 2019, 2:12 PM IST
  • Share this:
ന്യൂഡല്‍ഹി: സഞ്ജു സാംസണിനെ ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ ഇറക്കണമെന്ന തന്റെ അഭിപ്രായത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍താരം ഗൗതംഗംഭീര്‍. സഞ്ജുവിന്റെ ഐപിഎല്‍ സെഞ്ച്വറി നേട്ടത്തിനു പിന്നാലെയായിരുന്നു താരത്തെ ടീമിലുള്‍പ്പെടുത്തണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ധോണിയെ ഒഴിവാക്കാനാണ് താരം പറയുന്നതെന്ന് ആവശ്യപ്പെട്ട് നിരവദിയാളുകളാണ് രംഗത്തെത്തിയത്. ഇതോടെ വിഷയത്തില്‍ വിശധീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍.

ലോകകപ്പിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ഇത് ധോണിക്ക് പകരമായല്ലെന്നും ഗഭീര്‍ പറഞ്ഞു. 'ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നത് ഉറപ്പാണ്. നാലാം നമ്പറിലേക്ക് സഞ്ജുവിനെ പരിഗണിക്കാമെന്നാണ് തന്റെ നിലപാട്.' ഐപിഎല്‍ കമന്ററിക്കിടെ താരം പറഞ്ഞു.

Also Read: ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇവനാണ്; ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവേണം: ഗംഭീര്‍

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ മത്സരത്തല്‍ സഞ്ജു സെഞ്ച്വറി നേടിയപ്പോഴായിരുന്നു താരത്തിന്റെ ട്വീറ്റ്. 'ക്രിക്കറ്റില്‍ വ്യക്തികളെ കുറിച്ച് സംസാരിക്കാന്‍ പൊതുവേ എനിക്കിഷ്ടമല്ല. പക്ഷേ അവന്റെ കഴിവു കാണുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അവന്‍ തന്നെയാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ സഞ്ജു വേണം.' താരം ട്വീറ്റ് ചെയ്തു.

ഇതോടെയാണ് ധോണി ആരാധകര്‍ ഗംഭീറിനെതിരെ രംഗത്തെത്തിയത്. ഒരു മത്സരത്തില്‍ ഫോമായ താരത്തെ ഉള്‍പ്പെടുത്താന്‍ പറയുന്നത് ധോണിയെ ഒഴിവാക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം.
First published: April 1, 2019, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading