HOME » NEWS » Sports » GAMBHIR MAKSE STATEMTE ABOUT AYUDU NON INCLUSION FOR WORLD CUP

പന്തിനെയല്ല റായുഡുവിനെക്കുറിച്ചോര്‍ത്താണ് ദുഖം; ലോകകപ്പ് ടീം പ്രഖ്യാപനത്തിലെ അതൃപ്തി വ്യക്തമാക്കി ഗംഭീര്‍

അയാള്‍ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനാവില്ല. പ്രായം അയാള്‍ക്ക് അനുകൂലമല്ല

news18
Updated: April 17, 2019, 2:56 PM IST
പന്തിനെയല്ല റായുഡുവിനെക്കുറിച്ചോര്‍ത്താണ് ദുഖം; ലോകകപ്പ് ടീം പ്രഖ്യാപനത്തിലെ അതൃപ്തി വ്യക്തമാക്കി ഗംഭീര്‍
gambir
  • News18
  • Last Updated: April 17, 2019, 2:56 PM IST
  • Share this:
ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരവെ റായിഡുവിന് വേണ്ടി ശബ്ദമുയര്‍ത്തി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. പന്തിനെക്കുറിച്ച് ഇത്രമാത്രം ചര്‍ച്ചചെയ്യുന്നത് എന്തിനാണെന്നും റായുഡുവാണ് തഴയപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പന്ത് യുവതാരമാണെന്നും ഇനിയും ലോകകപ്പുകള്‍ക്ക് അവസരം ലഭിക്കുമെന്നുമാണ് ഗംഭീര്‍ പറയുന്നത്. 'പന്തിന് പ്രായം അനുകൂലഘടകമാണ്. ഇനിയും ലോകകപ്പുകളില്‍ കളിക്കാവുന്നതേയുള്ളു. എന്നാല്‍ എന്റെ സങ്കടം അമ്പാട്ടി റായുഡുവിനെ ഓര്‍ത്താണ്.' ഗംഭീര്‍ പറഞ്ഞു. പരിമിത ഓവറില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് റായുഡുവെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: മൊഹാലിയിലും രാജസ്ഥാന് തോൽവി; പഞ്ചാബിന്റെ വിജയം 12 റൺസിന്

'അയാള്‍ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനാവില്ല. പ്രായം അയാള്‍ക്ക് അനുകൂലമല്ല. അതുകൊണ്ട് ഋഷഭ് പന്തിനെക്കുറിച്ച് മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടത്' ഗംഭീര്‍ പറഞ്ഞു. നിലവിലെ ലോകകപ്പ് ടീമിനെക്കുറിച്ച് തനിക്ക് യാതൊരു പരാതികളുമില്ലെന്ന് പറഞ്ഞ ഗംഭീര്‍ ടീം സെലക്ഷന്‍ നായകന്റെയും സെലക്ടര്‍മാരുടെയും വിശ്വാസമാണെന്നും അവരുടെ വിശ്വാസമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും പറഞ്ഞു.

2011 ലെ ലോകകപ്പ് നേടിയ ടീമിനേക്കാള്‍ മികച്ച ബൗളിങ് ശക്തിയുള്ള ടീമാണ് ഇത്തവണത്തേതെന്നും ഗംഭീര്‍ പറയുന്നു. ടീമില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

First published: April 17, 2019, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories