കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ്ങില്‍ മാറ്റംവരുത്തണമെന്ന നിര്‍ദേശവുമായി മുന്‍ നായകന് സൗരവ് ഗാംഗുലി. ന്യൂബോള്‍ എറിയേണ്ടത് ഭൂവനേശ്വര്കുമാറല്ലെന്നും ബൂമ്രയും ഷമിയും ചേര്‍ന്നാണെന്നുമാണ് ദാദ പറയുന്നത്. സന്നാഹ മത്സരത്തിലെ തിരിച്ചടിക്ക് പിന്നാലെയാണ് മുന്‍ നായകന്റെ നിര്‍ദേശം.
ഇന്നലെ നടന്ന മത്സരത്തില്‍ ജസ്പ്രീത ബുമ്ര മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ഭൂവിയ്ക്ക് റണ്‍സ് വഴങ്ങേണ്ടി വന്നിരുന്നു. ഭൂവനേശ്വര്‍ ഫോമിലല്ലെന്നും മികച്ച ഫോമിലുള്ള ഷമിയ്ക്ക് പന്ത് കൊടുക്കുകയാണ് വേണ്ടതെന്നുമാണ് ദാദ പറയുന്നത്.
Also Read: 'ധോണി ധോണി' ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്ത് മഹി; ആര്‍പ്പുവിളികളുമായി ആരാധകര്‍'കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഷമി. ഇന്ത്യന്‍ ടീം അത് പരമാവധി ഉപയോഗിക്കണം. ഭുവനേശ്വര്‍ ഫോമിലല്ലെങ്കിലും പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഭുവി ഫോമിലാവുമെന്നാണ് പ്രതീക്ഷ.' ഗാംഗുലി പറയുന്നു. ഐപിഎല്ലിനു പുറമെ കഴിഞ്ഞ സീസണ് മുഴുവന്‍ മികച്ച രീതിയിലായിരുന്നു താരം കളിച്ചതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
'കഴിഞ്ഞ നാലഞ്ചു മാസമായി ഭുവി ഫോം ഔട്ടാണ്. ഞാന്‍ ഭുവിയുടെ ഒരു ആരാധകനാണ്. അതുകണ്ടുതന്നെ അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. എന്നാല്‍ ലോകകപ്പിന്റെ തുടക്കത്തിലെങ്കിലും ഇന്ത്യ ബൂമ്ര, ഷമി, പാണ്ഡ്യ പേസ് ത്രയത്തെ പരീക്ഷിക്കണമെന്നാണ് എന്റ അഭിപ്രായം' മുന്‍ നായകന് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.