നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐപിഎല്ലില്‍ കപ്പടിക്കാനുറച്ച് ഡല്‍ഹി; പോണ്ടിങ്ങിനും കൈഫിനും പിന്നാലെ ദാദയും ക്യാപിറ്റല്‍സിനൊപ്പം

  ഐപിഎല്ലില്‍ കപ്പടിക്കാനുറച്ച് ഡല്‍ഹി; പോണ്ടിങ്ങിനും കൈഫിനും പിന്നാലെ ദാദയും ക്യാപിറ്റല്‍സിനൊപ്പം

  റിക്കി പോണ്ടിങ്ങിനും മുഹമ്മദ് കൈഫിനുമൊപ്പമാകും ഗാംഗുലി ടീമിനായ് തന്ത്രങ്ങള്‍ മെനയുക

  സൗരവ് ഗാംഗുലി

  സൗരവ് ഗാംഗുലി

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കന്നികിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് കരുത്തേകാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ടീമിനൊപ്പം ചേര്‍ന്നു. ടീമിന്റെ ഉപദേശകനായാണ് ദാദയുടെ നിയമനം. ടീമിന്റെ പരിശീലകനായ റിക്കി പോണ്ടിങ്ങിനും സഹ പരിശീലകനയ മുഹമ്മദ് കൈഫിനുമൊപ്പമാകും ഗാംഗുലി ടീമിനായ് തന്ത്രങ്ങള്‍ മെനയുക.

   സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ടീമിലെത്തിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും കൂടിചേരുന്നതോടെ ടീം ഇത്തവണ കരുത്താര്‍ജ്ജിക്കുമെന്നുറപ്പാണ്. മൂവര്‍ സംഘത്തിനൊപ്പം ഡല്‍ഹിയുടെ ബൗളിങ് നിരയെ പരിശീലിപ്പിക്കുക ജയിംസ് ഹോപ്‌സാണെന്നതും ആരാധകര്‍ക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്.

   Also Read: തോല്‍വിക്കിടയിലും തലയുയര്‍ത്തി രോഹിത്; മറികടന്നത് ധോണിയെയും സച്ചിനെയും

   ഗാംഗുലിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി ചെയര്‍മാന്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു. ടീമിനൊപ്പം ചേരുന്നതിലെ സന്തോഷം സൗരവ് ഗാംഗുലിയും പങ്കുവെച്ചിട്ടുണ്ട്. ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഡല്‍ഹിയിലെ താരങ്ങള്‍ക്കൊപ്പവും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പവും സമയം ചെലവിടാന്‍ കഴിയുന്നത്ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഗാംഗുലി പറഞ്ഞു.

   First published:
   )}