HOME » NEWS » Sports »

അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരും; ആര്‍സിബിയില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നും ഗാരി കേസ്റ്റണ്‍

നിരാശ മാത്രം സമ്മാനിച്ച ഒരു സീസണായിരുന്നിത്. ഇതിനേക്കാള്‍ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നു

news18
Updated: May 5, 2019, 12:17 PM IST
അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരും; ആര്‍സിബിയില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നും ഗാരി കേസ്റ്റണ്‍
gary kirsten
  • News18
  • Last Updated: May 5, 2019, 12:17 PM IST
  • Share this:
ബെംഗളൂരു: അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പരിശീലകന്‍ ഗാരി കേസ്റ്റണ്‍. നടപ്പു സീസണില്‍ നിന്ന് പുറത്തായതിനു പിന്നാലെയാണ് ആരാധകര്‍ക്ക് അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോഹ്‌ലിപ്പടയുടെ പരിശീലകന്‍ ഉറപ്പ് നല്‍കിയത്.

അടുത്ത സീസണില്‍ അടിമുടി മാറ്റത്തോടെയാകും ബാംഗ്ലൂര്‍ കളത്തിലിറങ്ങുകയെന്നാണ് കേസ്റ്റണ്‍ പറയുന്നത്. തുടര്‍ച്ച ആഗ്രഹിക്കുന്ന ആളാണ് താനെന്നും ഫ്രാഞ്ചൈസിയുടെ സംസ്‌കാരം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന കേസ്റ്റണ്‍ പറഞ്ഞു.

Also Read: മുംബൈ ടി20 ലീഗ്: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആകാശ് ടൈഗേഴ്‌സില്‍; സ്വന്തമാക്കിയത് പൊന്നും വിലയ്ക്ക്

'ഫ്രാഞ്ചൈസിയുടെ സംസ്‌കാരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ മിക്ക ഫ്രാഞ്ചൈസികളും ഈ രീതി പിന്‍തുടരുന്നവരാണ്. ആര്‍സിബിയും അങ്ങനെ ഒരു സിസ്റ്റത്തിലേക്ക് വരേണ്ടതുണ്ട്. നിരാശ മാത്രം സമ്മാനിച്ച ഒരു സീസണായിരുന്നിത്. ഇതിനേക്കാള്‍ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നു.' കേസ്റ്റണ്‍ പറയുന്നു.

പന്ത്രണ്ടാം സീസണിലെ ആദ്യ ആറു മത്സരങ്ങളും ആര്‍സിബി തോറ്റിരുന്നു. രണ്ടം പകുതിയില്‍ ശക്തമായി തിരിച്ച് വന്നെങ്കിലും പ്ലേ ഓഫിലേക്ക് കടക്കാന്‍ ടീമിന് ഇത് മതിയായിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്താണ് ബാംഗ്ലൂര്‍ സീസണ്‍ അവസാനിപ്പിച്ചത്.

First published: May 5, 2019, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories