• HOME
  • »
  • NEWS
  • »
  • sports
  • »
  • എട്ടുകൊല്ലമായി ഒരു കിരീടം പോലുമില്ല; ധോണിയുടെയും രോഹിത്തിന്റെയും നായക മികവ് കോഹ്‌ലിക്കില്ലെന്ന് ഗംഭീര്‍

എട്ടുകൊല്ലമായി ഒരു കിരീടം പോലുമില്ല; ധോണിയുടെയും രോഹിത്തിന്റെയും നായക മികവ് കോഹ്‌ലിക്കില്ലെന്ന് ഗംഭീര്‍

രോഹിതും ധോണിയുമായി കോഹ്‌ലിയെ താരത്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല

gambir kohli

gambir kohli

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ പ്രകടനം മുന്‍ നിര്‍ത്തിയാണ് ഗംഭീറിന്റെ വിമര്‍ശനങ്ങള്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടികൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍.

    ചെന്നൈ നായകനും മുന്‍ ഇന്ത്യന്‍ നായകനുമായ ധോണിയുടേയോ ഇന്ത്യന്‍ ഉപനായകനും മുംബൈ നായകനുമായ രോഹിത് ശര്‍മയുടെയും നായക മികവ് കോഹ്‌ലിക്കില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. 'ക്യാപ്റ്റനനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ കൂടിയായ ധോണിയുടെയോ രോഹിത്തിന്റെയോ കുശാഗ്ര ബുദ്ധിയോ തന്ത്രങ്ങളോ ഇല്ലാത്ത നായകനാണ് കോഹ്‌ലി.' കൊല്‍ക്കത്തന്‍ മുന്‍ നായകന്‍ പറഞ്ഞു.

    Also Read: 'പുലിമടയില്‍ സിംഹക്കുട്ടി'; കോഹ്‌ലിയെ കാണാന്‍ ബാംഗ്ലൂര്‍ ക്യാമ്പില്‍ 'ഇന്ത്യന്‍ നായകന്‍'

    'ഐപിഎല്ലില്‍ ഇതുവരെ ഒരുതവണ പോലും കിരീടം നേടാന്‍ കോഹ്‌ലിക്ക് കീഴില്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. രോഹിത്തും ധോണിയുമെല്ലാം മൂന്ന് കിരീടങ്ങള്‍ വീതം നേടിയിട്ടുണ്ട്. അതിനര്‍ഥം ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നുതന്നെയാണ്.' ഗൗതി പറയുന്നു. രോഹിതും ധോണിയുമായി കോഹ്‌ലിയെ താരത്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞ ഗംഭീര്‍ കിരീടം നേടിയില്ലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകാത്ത കോഹ്‌ലി ഭാഗ്യവാനാണെന്നും കൂട്ടിച്ചേര്‍ത്തു.

    ക്രിക്കറ്റിന്റെ മൂന്നുഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോഹ്‌ലി തന്നെയാണ് ആര്‍സിബിയുടെ നായക സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനെന്നും അദ്ദേഹം പറഞ്ഞു. 23 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയുമായാണ് ആര്‍സിബി ഏറ്റുമുട്ടുക.

    First published: