മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍കാര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. വരികയാണെങ്കില്‍ ഞാന്‍ തന്നെ താങ്കളെ ഒരു മാനസികരോഗ വിദഗ്ധനെ കാണിക്കാം
afridi gambir
Last Updated :
Share this:
ന്യൂഡല്‍ഹി: തനിക്കെതിരെ ആത്മകഥയിലൂടെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയ പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രിദിയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. അഫ്രിദിയെ മാനസിക രോഗവിദഗ്ദനെ കാണിക്കണമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ഗംഭീര്‍ വ്യക്തിത്വമില്ലാത്തയാളാണെന്നും നെഗറ്റീവ് മനോഭാവമുള്ളയാളാണെന്നുമാണ് അഫ്രിദി ആത്മകഥയായ 'ഗെയിം ചെയ്ഞ്ചര്‍' ല്‍ കുറിച്ചത് ഇതിനെതിരെയാണ് ഗംഭീര്‍ രംഗത്ത് വന്നിരിക്കുന്നത്. 'താങ്കള്‍ വളരെ സന്തോഷമുള്ള ആളാണല്ലേ, എന്തായാലും മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാന്‍കാര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. താങ്കള്‍ വരികയാണെങ്കില്‍ ഞാന്‍ തന്നെ താങ്കളെ ഒരു മാനസികരോഗ വിദഗ്ധനെ കാണിക്കാം' എന്നാണ് ഗംഭീറിന്റെ ട്വീറ്റ്.
@SAfridiOfficial you are a hilarious man!!! Anyway, we are still granting visas to Pakistanis for medical tourism. I will personally take you to a psychiatrist.
— Chowkidar Gautam Gambhir (@GautamGambhir) May 4, 2019
കുപ്രിസിദ്ധിയുള്ള താരമെന്നും നെഗറ്റീവ് മനോഭാവമാണ് ഗംഭീറിനെന്നുമായിരുന്നു ആത്മകഥയിലൂടെ അഫ്രിദിയുടെ വിമര്‍ശനങ്ങള്‍. കളത്തിനു പുറത്തും ഗംഭീറുമായി ശത്രുതയാണെന്നും താരം പറഞ്ഞിരുന്നു. 'ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. ഗംഭീര്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ശരിയല്ല, സ്വന്തമായി വ്യക്തിത്വമില്ലാത്തയാളാണ് അയാള്‍. പ്രത്യേകിച്ച് റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി നിരവധിയുണ്ട്' അഫ്രിദി പറഞ്ഞു.
'ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുഞ്ഞെന്ന പോലെയാണ് പലപ്പോഴും ഗംഭീറിന്റെ പെരുമാറ്റം. സന്തോഷത്തോടെയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യരെയാണ് എനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണോ അത് പ്രകടിപ്പിക്കുന്നവരാണോ എന്നത് ഒരു പ്രശ്നമല്ല. പക്ഷേ നിങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം വേണം. ഗംഭീറിന് അതില്ല' എന്നും അഫ്രിദി വിമര്‍ശിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.