ലോക്സഭാ എംപിയായിരിക്കെ തന്നെ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മെന്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നതിനെ കുറിച്ചും കമന്റെറ്റര്‍ റോളില്‍ എത്തുന്നതിനെക്കുറിച്ചും വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇപ്പോഴിതാ ഇത്തരം വിമര്‍ശകര്‍ക്ക് നല്ല ഉഗ്രന്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗംഭീര്‍.
മാധ്യമ സമ്മേളനത്തിനിടെ സംസാരിക്കുന്ന തന്റെതന്നെ ഒരു വീഡിയോയാണു ഗംഭീര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരിക്കുന്നത്. 'പറ്റിയാല്‍ ഇതൊക്കെയൊന്നു പ്രസിദ്ധീകരിക്കൂ'- വീഡിയോയില്‍ ഗംഭീര്‍ പറയുന്നു.
2.75 കോടിയോളം രൂപ ജനക്ഷേമത്തിനായി ചെലവഴിച്ചത് എങ്ങനെയാണെന്ന് 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗംഭീര്‍ പറയുന്നു. ലൈബ്രറി നിര്‍മാണത്തിനായി 25 ലക്ഷം ചെലവിട്ട കാര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.
'ഞാന്‍ ഐപിഎല്ലില്‍ കമന്ററി പറയുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത് എന്തിനെന്നു ചോദിക്കുന്ന ആളുകളോട്, പാവപ്പെട്ട 5000 ആളുകള്‍ക്കു ഭക്ഷണം നല്കാന് പ്രതിമാസം 25 ലക്ഷം രൂപയാണ് ഞാന്‍ ചെലവാക്കുന്നത്. ഇതിന് പ്രതിവര്‍ഷം 2.75 കോടി രൂപയോളം വേണ്ടിവരും. ലൈബ്രറി നിര്‍മാണത്തിന് 25 ലക്ഷത്തോളം രൂപയും ചെലവഴിച്ചു.'- ഗംഭീര്‍ പറയുന്നു.
'ഈ തുകയൊക്കെ എന്റെ സ്വന്തം പോക്കറ്റില്നിന്നെടുത്താണു ഞാന്‍ ചെലവാക്കുന്നത്, അല്ലാതെ എംപി ഫണ്ടില്‍ നിന്നല്ല. എന്റെ അടുക്കള കാര്യങ്ങള്‍ക്കോ സ്വകാര്യ ആവശ്യങ്ങള്‍ക്കോ അല്ല ഞാന്‍ എംപി ഫണ്ടിലെ തുക ഉപയോഗിക്കുന്നതും.'
अगर ईमानदारी से पैसे कमाकर जनता के लिए मुफ़्त रसोइयां, लाइब्रेरी, स्मॉग टॉवर लगाना ग़लत है, तो मैं ये ग़लती बार बार करूंगा! pic.twitter.com/dj4srwSdZ4
'എന്റെ വീട്ടില്‍ പണം കായ്ക്കുന്ന മരവുമില്ല. ഞാന്‍ ജോലി ചെയ്യുന്നതുകൊണ്ടു മാത്രമാണ് ആ 5000 പേര്‍ക്കു ഭക്ഷണം നല്‍കാനും ലൈബ്രറി നിര്‍മിക്കാനും സാധിച്ചത്. ഐപിഎല്ലില്‍ കമന്ററി പറയുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുണ്ടെന്നു പറയുന്നതില്‍ ഒരു നാണക്കേടും എനിക്കില്ല. ആത്യന്തികമായ ലക്ഷ്യത്തിനു വേണ്ടിയാണു ഞാന്‍ ഇതൊക്കെ ചെയ്യുന്നത്'- ഗംഭീര്‍ വിശദമാക്കി.
നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപിയാണു ഗംഭീര്‍. ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമിന്റെ മെന്ററായിരുന്നു ഗംഭീര്‍. മുന്‍ സീസണുകളില്‍ കമന്റേറ്ററായും ഐപിഎല്ലില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.