• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗൗതം ഗംഭീർ വിരമിച്ചു


Updated: December 4, 2018, 8:59 PM IST
ഗൗതം ഗംഭീർ വിരമിച്ചു

Updated: December 4, 2018, 8:59 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്ത് നില്‍ക്കുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്നതിനിടെയാണ് പാഡഴിക്കുന്നത്. ഇ്ന്ത്യ 2007 ല്‍ ടി20 ലോകകപ്പ നേടിയപ്പോഴും 2011 ല്‍ ഏകദിന ലോകകപ്പ നേടിയപ്പോഴും ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കായിരുന്നു ഡല്‍ഹി താരം വഹിച്ചത്.

ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് കളി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പതിനാല് വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്ന വിവരം ഫേസ്ബുക്കിലൂടെയാണ് താരം പുറത്ത വിട്ടത്. സെവാഗിനെപ്പോലെ വിടവാങ്ങല്‍ മത്സരം പോലും ഇല്ലാതെയാണ് ഗൗതിയുടെയും മടക്കം.

'ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്' ഇനി ഐപിഎല്ലിലില്ല
Loading...

സച്ചിനും ഗാംഗുലിയും തമ്മിലുള്ള ഓപ്പണിങ്ങ് സഖ്യത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ സെവാഗിനൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരമായ ഗംഭീര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും നയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 2012 ലും 2014 ലും 2012 കൊല്‍ക്കത്തയെ ഗംഭീര്‍ ചാമ്പ്യന്‍മാരുമാക്കിയിരുന്നു. 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.


9 സെഞ്ചുറിയും 22 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ ടെസ്റ്റില്‍ 4154 റണ്‍സും 147 ഏകദിന മല്‍സരങ്ങളില്‍നിന്നായി 5238 റണ്‍സും നേടിയിട്ടുണ്ട്. ട്വന്റി20 യില്‍ 37 രാജ്യാന്തര മല്‍സരങ്ങളും താരം കളിച്ചു. ഐസിസിയുടെ പ്ലേയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള 37 കാരന്‍ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായുള്ള മല്‍സരത്തിലായിരിക്കും അവസാനമായി കളിക്കുക.

First published: December 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍