നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യ- പാക് ടി20: യുവതാരങ്ങളെ ശാന്തരാക്കി നിര്‍ത്തേണ്ടത് ആ രണ്ട് താരങ്ങളുടെ ഉത്തരവാദിത്വം: ഗൗതം ഗംഭീര്‍

    ഇന്ത്യ- പാക് ടി20: യുവതാരങ്ങളെ ശാന്തരാക്കി നിര്‍ത്തേണ്ടത് ആ രണ്ട് താരങ്ങളുടെ ഉത്തരവാദിത്വം: ഗൗതം ഗംഭീര്‍

    'പാകിസ്ഥാന് എതിരെ എന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ചപ്പോള്‍ മറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നു ഞാന്‍.'

    rohit sharma- virat kohli

    rohit sharma- virat kohli

    • Share this:
      പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. അക്കാലങ്ങളില്‍ ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക അതിര്‍ത്തികളില്‍ വരെ പ്രകടമായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐ സിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഇപ്പോള്‍ നടക്കാറുള്ളത്.

      2012/13 ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഒരു പരമ്പരയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇന്ത്യയില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്. ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിക്കാന്‍ പോയിട്ടുള്ളത് 2008 ലെ ഏഷ്യ കപ്പിന് വേണ്ടിയാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കു നേര്‍ വരുന്നതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് ആരാധകര്‍. പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

      'പാകിസ്ഥാന് എതിരെ എന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ചപ്പോള്‍ മറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നു ഞാന്‍. മറ്റ് ടീം അംഗങ്ങള്‍ക്ക് പാകിസ്ഥാനെതിരെ കളിച്ച അനുഭവമുണ്ട്. അതിനാല്‍ ടീമിലെ സീനിയര്‍ കളിക്കാരുടെ ഉത്തരവാദിത്വമാണ് യുവ താരങ്ങളെ ശാന്തരായി മാറ്റുക എന്നത്. ക്രിക്കറ്റില്‍ വൈകാരികതയല്ല നമ്മെ ജയത്തിലേക്ക് നയിക്കുന്നത്.ബാറ്റും ബോളും തമ്മിലാണ് അവിടെ മത്സരം. വിരാട് കോഹ്ലിയേയും രോഹിത് ശര്‍മയേയും പോലുള്ളവര്‍ക്ക് മേല്‍ ഇവിടെ വലിയ ഉത്തരവാദിത്വമായിരിക്കും ഉണ്ടാകുക.'- ഗംഭീര്‍ പറഞ്ഞു.

      ഇന്ത്യ -പാകിസ്ഥാന്‍ മത്സരങ്ങള്‍ അരങ്ങേറുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്കായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഒന്നാം ഗ്രൂപ്പിലെ പോരാട്ടങ്ങള്‍ക്ക് കടുപ്പമേറും.

      കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഈയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യു എ ഈയിലേക്ക് മാറ്റുകയും ചെയ്തത്.
      Published by:Sarath Mohanan
      First published:
      )}