HOME » NEWS » Sports » GAUTAM GAMBHIR SLAMS VIRAT KOHLI S HANDLING OF JASPRIT BUMRAH GG

'ഇത് എന്തൊരു ക്യാപ്റ്റൻസിയാണെന്ന് മനസിലാകുന്നില്ല'; കോലിക്കെതിരെ ഗൗതം ഗംഭീർ

ന്യൂബോളിൽ ജസ്പ്രീത് ബുംറയ്ക്ക് രണ്ട് ഓവർ മാത്രം ബോൾ ചെയ്യാൻ നൽകിയ കോലിയുടെ തീരുമാനത്തിനെതിരെയാണ് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 30, 2020, 2:46 PM IST
'ഇത് എന്തൊരു ക്യാപ്റ്റൻസിയാണെന്ന് മനസിലാകുന്നില്ല'; കോലിക്കെതിരെ ഗൗതം ഗംഭീർ
virat kohli
  • Share this:
സിഡ്നി: ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയമായി തോറ്റതിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ന്യൂബോളിൽ ജസ്പ്രീത് ബുംറയ്ക്ക് രണ്ട് ഓവർ മാത്രം ബോൾ ചെയ്യാൻ നൽകിയ കോലിയുടെ തീരുമാനത്തിനെതിരെയാണ് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

രണ്ടാമത്തെയും നാലാമത്തെയും ഓവറുകളിലാണ് ബുംറ എത്തിയത്. ആദ്യ ഓവറിൽ 7 റൺസ് വഴങ്ങിയ ബുംറ ഒരു മെയ്ഡനും സ്വന്തമാക്കി. ആദ്യ പവർ പ്ലേയിൽ അദ്ദേഹം ഒരു ഓവർ കൂടി ബോൾ ചെയ്തിരുന്നു. ഒമ്പതാം ഓവറിൽ. സുപ്രധാന ബോളർക്ക് കൂടുതൽ ഓവറുകൾ നൽകാതിരുന്ന കോലിയുടെ തീരുമാനമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.

'സത്യസന്ധമായി പറഞ്ഞാൽ കോലിയുടെ ക്യാപ്റ്റൻസി എനിക്കു മനസ്സിലാകുന്നതേയില്ല. ഓസ്ട്രേലിയയുടേതു പോലൊരു ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടണമെങ്കിൽ ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. എന്നിട്ടും ഇന്ത്യൻ ക്യാപ്റ്റൻ ടീമിന്റെ പ്രധാന ബോളർക്ക് (ജസ്പ്രീത് ബുമ്ര) തുടക്കത്തിൽ നൽകിയത് രണ്ട് ഓവർ മാത്രം. സാധാരണ ഗതിയിൽ ഏകദിനത്തിൽ 4–3–3 ഓവറുകൾ വീതമുള്ള മൂന്ന് സ്പെല്ലുകളാണ് ഉണ്ടാകുക. അല്ലെങ്കിൽ പരമാവധി നാല് ഓവറുകൾ – ഗംഭീർ പറഞ്ഞു.

പക്ഷേ, ടീമിലെ പ്രധാന ബോളറെ ആദ്യത്തെ രണ്ട് ഓവർ മാത്രം എറിയിച്ചിട്ട് മാറ്റിയാൽ അതുകൊണ്ട് എന്തുഫലം? ഈ ക്യാപ്റ്റൻസി എനിക്ക് മനസ്സിലാകുന്നതേയില്ല. എന്താണ് ഈ ക്യാപ്റ്റൻസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല. ഇത് ട്വന്റി20 ക്രിക്കറ്റല്ലെന്ന് മറക്കരുത്. ഇന്ത്യയുടെ ക്യാപ്റ്റൻസി തീർത്തും ദയനീയമാണ്- ഗംഭീർ വ്യക്തമാക്കി.

പുറംവേദന പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ഹാർദിക് പാണ്ഡ്യയെ കൂടാതെ ഇന്ത്യയ്ക്ക് ആറാമനായി ബൗളിംഗ് ഓപ്ഷൻ ഇല്ലെന്നത് സെലക്ഷൻ പിശകാണെന്നും ഗംഭീർ പറഞ്ഞു.

വാഷിങ്ടൺ സുന്ദറിനോ ശിവം ദുബെയ്ക്കോ ടീമിലുള്ള മറ്റേതെങ്കിലും താരത്തിനോ ഇന്ത്യ അവസരം നൽകി ഏകദിനത്തിൽ അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതായിരുന്നു. ഇനി, ഈ സാഹചര്യത്തിൽ അവസരം നൽകാൻ പറ്റിയയാൾ ടീമിനൊപ്പം ഓസ്ട്രേലിയയിൽ ഇല്ലെങ്കിൽ അത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്-ഗംഭീർ പറഞ്ഞു.

ഒരാളെ കളത്തിലിറക്കി ഒരാളെ കളത്തിലിറക്കി പരീക്ഷിക്കാതെ രാജ്യാന്തര ക്രിക്കറ്റിന് അയാൾ എത്രത്തോളം യോജിച്ചതാണെന്ന് എങ്ങനെ മനസ്സിലാക്കും? ഇത്തരം കാര്യങ്ങൾക്കൊന്നും ഇന്ത്യ പ്രാധാന്യം നൽകാത്തത് ഈ പരമ്പരയിൽ തിരിച്ചടിക്കാൻ സാധ്യതയേറെയാണ്’ – ഗംഭീർ വ്യക്തമാക്കി.



ഒന്നാം ഏകദിനത്തിൽ 375 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 66 റൺസിനാണ് തോറ്റത്. രണ്ടാം ഏകദിനത്തിൽ 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് 51 റണ്‍സിനും തോറ്റു.
Published by: Gowthamy GG
First published: November 30, 2020, 2:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories