• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ലോകകപ്പ് നേടുന്നതില്‍ പങ്കുവഹിച്ചയാൾക്ക് വീണ്ടും അവസരം നല്‍കണമായിരുന്നു'; ധോണിയെക്കുറിച്ച് ഗംഭീര്‍


Updated: December 7, 2018, 2:45 PM IST
'ലോകകപ്പ് നേടുന്നതില്‍ പങ്കുവഹിച്ചയാൾക്ക് വീണ്ടും അവസരം നല്‍കണമായിരുന്നു'; ധോണിയെക്കുറിച്ച് ഗംഭീര്‍

Updated: December 7, 2018, 2:45 PM IST
ന്യൂഡല്‍ഹി: 2017 ലും 2011 ലും ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ഫൈനല്‍ മത്സരത്തിലുള്‍പ്പെടെ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഗൗതം ഗംഭീര്‍. എന്നാല്‍ ഏകദിന ലോകകപ്പിനു പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരത്തിന് പിന്നീട് ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോളും ഗംഭീര്‍ ദേശീയ ടീമിലേക്ക് എത്താതെ വന്നതോടെ താരവും അന്നത്തെ ഇന്ത്യന്‍ നായകന്‍ ധോണിയും തമ്മില്‍ ശത്രുതയിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്ത് വന്നത്.

ഐപിഎല്‍ സീസണുകളില്‍ ഗംഭീര്‍ തിളങ്ങിയപ്പോഴൊക്കെയും ധോണിയും ഗംഭീറും തമ്മിലുള്ള 'ശത്രുത'യും ചര്‍ച്ചാ വിഷയമായി. കഴിഞ്ഞദിവസം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് ഗംഭീര്‍ പ്രഖ്യാപിച്ചതോടെ പല ആരാധകരും വീണ്ടും ധോണിയെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ താനും ധോണിയും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നെന്നാണ് ഗംഭീര്‍ പറയുന്നത്.

Also Read: രണ്ടാം ദിനം അശ്വിന്റേത്; മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 59 റണ്‍സ് ലീഡ്
Loading...

വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ എന്‍ബിടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധോണിയുമായി യാതൊരു പ്രശ്‌നങ്ങലുമില്ലെന്ന് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ 2015 ലോകകപ്പില്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിലെ നിരാശയും അദ്ദേഹം പങ്കുവെച്ചു.

Dont Miss: 130 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡുമായി മാര്‍ഷ്

'താനും മുന്‍ ഇന്ത്യന്‍ നായകനും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. തനിക്കൊപ്പം കളിച്ച ചില താരങ്ങള്‍ക്ക് ഒന്നുരണ്ട് ലോകകപ്പുകളില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. തനിക്ക് ഒരിക്കല്‍ മാത്രമാണ് ആ അനുഭവം അറിയാന്‍ സാധിച്ചത്. ആ ഒരേയൊരു അനുഭവം കിരീടം നേടിയ ടീമിനൊപ്പം ആയതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ കിരീടം നേടുന്നതില്‍ ഒരു പങ്കുവഹിച്ച താരത്തിന് അത് നിലനിര്‍ത്താനും അവസരം നല്‍കണമായിരുന്നു. 2015-ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്തത് ഏറെ വിഷമിപ്പിച്ചു.' ഗംഭീര്‍ പറഞ്ഞു.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍