നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനുമായി ബട്‌ലര്‍, ഗെയ്‌ലിനും റെയ്‌നക്കും ടീമിൽ സ്ഥാനമില്ല

  ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനുമായി ബട്‌ലര്‍, ഗെയ്‌ലിനും റെയ്‌നക്കും ടീമിൽ സ്ഥാനമില്ല

  വെടിക്കെട്ട് ബാറ്റിങ് നിരക്ക് ഒപ്പം നിൽക്കാൻ മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമടങ്ങുന്ന ബൗളിങ് നിരയാണ് ബട്‌ലർ പ്രഖ്യാപിച്ചിട്ടുള്ളത്.

  ജോസ് ബട്‌ലര്‍

  ജോസ് ബട്‌ലര്‍

  • Share this:
   ഐപിഎല്ലിലെ തന്റെ എക്കാലത്തെയും മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമായ ജോസ് ബട്‌ലര്‍. 2016ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയ ബട്‌ലര്‍ 2018ലാണ് റോയല്‍സിന്റെ ഭാഗമായത്. പിന്നീട് ചില തകർപ്പൻ ഇന്നിങ്‌സുകളിലൂടെ ടീമിലെ സ്ഥിരം സാന്നിധ്യമായി ബട്‌ലര്‍ മാറുകയായിരുന്നു. ഈ വർഷത്തെ ഐപിഎൽ സീസണില്‍ തന്‍റെ ടി20 കരിയറിലെ ആദ്യത്തെ സെഞ്ചുറിയും അദ്ദേഹം കുറിച്ചിരുന്നു.

   ഐപിഎല്ലിൽ ആറു സീസണുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ബട്‌ലര്‍ തന്‍റെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. യൂണിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, മിസ്റ്റർ ഐപിഎൽ എന്നും ചിന്നതലയെന്നും ആരാധകർ വിളിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സ്റ്റാര്‍ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇടിവെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ എന്നിവരൊന്നും ബട്ലറിന്‍റെ ടീമിൽ ഇടം പിടിച്ചിട്ടില്ല.

   മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ബട്‌ലര്‍ തന്റെ പേര് തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

   റോയല്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷമാണ് ബട്‌ലര്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 64 മല്‍സരങ്ങളില്‍ നിന്നും 150 സ്‌ട്രൈക്ക് റേറ്റോടെ ഇതിനകം 1968 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം, മറുഭാഗത്ത് ഓപ്പണറായി നിൽക്കുന്ന രോഹിത് ശർമയുടെ പേര് ഓപ്പണിംഗ് സ്ഥാനത്ത് പരിഗണിക്കുന്നതിൽ ഒരു തെറ്റും പറയാൻ കഴിയുകയില്ല കാരണം താരത്തിന്‍റെ ഓപ്പണിംഗ് സ്ഥാനത്തുള്ള റെക്കോർഡ് എല്ലാവർക്കും സുപരിചിതമാണ്.

   മൂന്നാം നമ്പറില്‍ ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൻന്‍റെയും ക്യാപ്റ്റനായ വിരാട് കോഹ്ലിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് അദ്ദേഹം. കോഹ്ലിക്ക് ശേഷം വരുന്നത് ആര്‍സിബിയില്‍ കോഹ്ലിയുടെ സഹതാരവും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സാണ്. എബിഡിക്കു പിന്നില്‍ അഞ്ചാം നമ്പറില്‍ കളിക്കുക ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ബട്ലറുടെ ആരാധനാപാത്രമെന്ന നിലക്ക് ധോണി ടീമിലുണ്ടാകും എന്നത് ഉറപ്പുള്ള കാര്യം തന്നെയായിരുന്നു. ടീമിന്‍റെ വിക്കറ്റ് കീപ്പർ ധോണി തന്നെയാണ്.

   മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കയ്‌റണ്‍ പൊള്ളാര്‍ഡും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയുമാണ് ബട്‌ലറുടെ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. മികച്ച ഫീല്‍ഡര്‍മാരും ഫിനിഷര്‍മാരുമായ ഇരുവരും ബാറ്റിങിലും ബൗളിങിലും ഒരുപോലെ ടീമിന് മികച്ച സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവരുമാണ്.

   കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഈ സീസണിലെ ഐപിഎല്ലില്‍ പൊള്ളാര്‍ഡും ജഡ്ഡുവും മികച്ച പ്രകടനങ്ങള്‍ കൊണ്ട് തങ്ങളുടെ ടീമുകൾക്ക് നിർണായക വിജയങ്ങൾ നേടിക്കൊടുത്തിരുന്നു. സിഎസ്‌കെയ്‌ക്കെതിരെ പൊള്ളാര്‍ഡിന്റെ അവിസ്മരണീയ പ്രകടനവും ആര്‍സിബിയെ തോല്‍പ്പിച്ച ജഡ്ഡുവിന്റെ ഓള്‍റൗണ്ട് പ്രകടനവും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല.

   വെടിക്കെട്ട് ബാറ്റിങ് നിരക്ക് ഒപ്പം നിൽക്കാൻ മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമടങ്ങുന്ന ബൗളിങ് നിരയാണ് ബട്‌ലർ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയോടൊപ്പം നിലവില്‍ ടീമിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറുമടങ്ങുന്നതാണ് പേസ് നിര. സ്പിന്നറായി എത്തുന്നത് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിൻ്റെ വെറ്ററന്‍ താരവും മുൻ ഇന്ത്യൻ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്ങാണ്. ഭജ്ജിയെ കൂടാതെ ജഡേജ മാത്രമാണ് അനുഭവസമ്പത്തുള്ള മറ്റൊരു സ്പിന്നർ.

   ബട്ലറുടെ ഇലവൻ:

   ജോസ് ബട്‌ലര്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര), കയ്‌റണ്‍ പൊള്ളാര്‍ഡ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ് , ഭുവനേശ്വര്‍ കുമാർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.

   Summary- Jos Buttler picks his all-time IPL XI, no place for Suresh Raina and Chris Gayle
   Published by:Anuraj GR
   First published:
   )}