നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'താനെന്താ തമാശയാക്കുവാ'; ക്രീസില്‍ പുറംതിരിഞ്ഞ് നിന്ന് ബെയ്‌ലി; ആശ്ചര്യത്തോടേ ദക്ഷിണാഫ്രിക്ക

  'താനെന്താ തമാശയാക്കുവാ'; ക്രീസില്‍ പുറംതിരിഞ്ഞ് നിന്ന് ബെയ്‌ലി; ആശ്ചര്യത്തോടേ ദക്ഷിണാഫ്രിക്ക

  • Last Updated :
  • Share this:
   സിഡ്‌നി: ഏത് കായിക ഇനത്തിലായാലും വ്യത്യസ്തതയുമായി കളത്തിലെത്തുന്നവര്‍ എന്നും വാര്‍ത്തകളില്‍ നിറയറാുണ്ട്. അത് വേഷത്തിലായാലും ആക്ഷനിലായാലും എല്ലാം. ക്രിക്കറ്റ് കളത്തില്‍ ബൗളേഴ്‌സാണ് വ്യത്യസ്തമായ ആക്ഷനുകളുമായി എന്നും കാണികളുടെ ശ്രദ്ധ പിടിച്ച പറ്റുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ ഷോട്ടുകളുടെ പേരിലും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഓസീസ് താരം ജോര്‍ജ് ബെയ്‌ലി ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് ക്രിസീല്‍ നില്‍ക്കുന്ന രീതിയുടെ പേരിലാണ്.

   ഓസീസ് പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി ഏറ്റുമുട്ടിയപ്പോഴാണ് ജോര്‍ജ് ബെയ്‌ലി ക്രിസില്‍ പുറംതിരിഞ്ഞ് നിന്നത്. മിനിസ്‌റ്റേഴ്‌സ് ഇലവന്‍ താരമായ ബെയ്‌ലി വ്യത്യസ്ത രീതിയുമായി ബാറ്റ് ചെയ്ത് അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു.

   ശ്രദ്ധിക്കുക.. കളി കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇവ പാലിക്കണം

   ദക്ഷിണാപ്രിക്കയുടെ ലുംഗി എന്‍ടിഗിയുടെ ഓവറിലാണ് ബെയ്‌ലി വ്യത്യസ്ത രീതി ആവിഷ്‌കരിച്ചത്. സ്വിങ്ങ് ബൗളിങ്ങിനെ നേരിടാനായാണ് ഇത്തരത്തില്‍ നിന്നതെന്നാണ് ഓസീസ് താരത്തിന്റെ പ്രതികരണം. ഓസീസ് താരത്തിന്റെ ബാറ്റിങ്ങ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസിയും സംഘവും ആശ്ചര്യത്തോടെയാണ് നോക്കി നിന്നത്.   അന്ന് കപിൽദേവിന്റെ ഗ്ളാസിലെന്തായിരുന്നു...!

   പന്തിന് സ്വിങ് കൂടുതല്‍ ലഭിക്കുന്ന സാഹചര്യങ്ങളില്‍ ഫുട്ട്വര്‍ക്ക് കൃത്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ നിന്നത്. നേരത്തെ പന്ത് നന്നായി സ്വിങ് ചെയ്യുന്ന പിച്ചുകളില്‍ കളിക്കുമ്പോള്‍ ക്രീസിലെ നില്‍പ്പ് പ്രശ്നമുണ്ടാക്കിയിരുന്നു. അതിനിടയ്ക്കാണ് ഇത്തരത്തിലുളള പരീക്ഷണത്തിന് മുതിര്‍ന്നത്. അത് ഒരുപാട് സഹായമായി' ബെയ്ലി പറയുന്നു.

   First published:
   )}