• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രതീക്ഷ കാക്കാൻ ജർമ്മനി പോരാടുന്നു, ബ്രസീൽ സെർബിയയ്ക്ക് എതിരെ

news18india
Updated: June 27, 2018, 8:01 PM IST
പ്രതീക്ഷ കാക്കാൻ ജർമ്മനി പോരാടുന്നു, ബ്രസീൽ സെർബിയയ്ക്ക് എതിരെ
news18india
Updated: June 27, 2018, 8:01 PM IST
മോസ്കോ: നാലു ടീമുകൾക്കും പ്രീക്വാർട്ടർ പ്രതീക്ഷയുള്ള എഫ് ഗ്രൂപ്പിൽ ജർമനി-കൊറിയയെയും മെക്സിക്കോ സ്വീഡനെയും നേരിടുന്നു. കൊറിയയെ പരാജയപ്പെടുത്തുകയും സ്വീഡൻ ജയിക്കാതിരിക്കുകയും ചെയ്താൽ ജർമനിക്ക് പ്രീക്വാർട്ടറിൽ എത്താം. മെക്സിക്കോക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഒരു സമനില മതിയെങ്കിൽ സ്വീഡന് ജയിക്കുക തന്നെ വേണം. ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ ബ്രസീൽ സെർബിയക്ക് എതിരെയിറങ്ങും. ജയമോ സമനിലയോ ബ്രസീലിന്‍റെ പ്രീക്വാർട്ടർ ബർത്തുറപ്പിക്കും. എന്നാൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ സെർബിയക്ക് ജയം അനിവാര്യമാണ്. രാത്രി 11.30 ന് മോസ്ക്കോയിൽ ആണ് മത്സരം.

ഒരു ജയവും ഒരു സമനിലയും ഉൾപ്പെടെ നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് ബ്രസീൽ. എന്നാൽ സെർബിയക്കെതിരായ മൽസരം മഞ്ഞപ്പടയ്ക്ക് നിർണായകമാണ്. ജയത്തോടെ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലേക്ക് കടക്കാനാണ് ബ്രസീലിന‍റെ ലക്ഷ്യം. സമനിലയായാലും ബ്രസീലിന് ആശ്വാസം നൽകും. സ്വിറ്റ്സർലണ്ടിനെതിരായ മൽസരം സമനിലയിലായപ്പോൾ കോസ്റ്ററിക്ക് എതിരെ ബ്രസീൽ എതിരില്ലാത്ത രണ്ടുഗോൾ ജയം നേടിയിരുന്നു.

സെർബിയയാകട്ടെ കോസ്റ്ററിക്കെക്കെതിരെ ഒരു ജയവുമായി പട്ടികയിൽ മൂന്നാമതാണ്. ഇന്ന് ജയിച്ചാൽ മാത്രമേ സെർബിയക്ക് മുന്നോട്ടു പോകാനാകൂ. ബ്രസീലിനെതിരായ മൽസരം കടുപ്പമുള്ളതാണെങ്കിലും കായികപരമായി സെര്‍ബിയക്കുള്ള മുന്‍തൂക്കം ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് പരിശീലകൻ. ബ്രസീലിയന്‍ താരങ്ങളെക്കാള്‍ ഉയരക്കൂടുതലും കായികശേഷിയും സെര്‍ബിയന്‍ താരങ്ങള്‍ക്കുള്ളത് ബ്രസീലിനെ തടയാന്‍ ഉപയോഗപ്പെടുമെന്ന വിശ്വാസത്തിലാണ് ടീം.

എന്നാൽ ഒത്തൊരുമയുള്ള പ്രകടനത്തോടെ ഈ വെല്ലുവിളി മറികടക്കുമെന്ന് ബ്രസീൽ മറുപടി നൽകി. നെയ്മറെ മുന്നിൽ നിർത്തി കുട്ടീഞ്ഞോയിലൂടെ കളി മെനയാനാകും കോച്ച് ടിറ്റെ ശ്രമിക്കുക. സ്വിറ്റസർലണ്ടിനെതിരെയും ക്രോയേഷ്യക്കെതിരെയും കു‍ട്ടീഞ്ഞോ മികച്ച ഫോമിലായിരുന്നു.

ഡാനിലോക്ക് പരിക്കു പറ്റിയെങ്കിലും ഫാഗ്നർ അത് പരിഹരിക്കുമെന്നും ബ്രസീൽ കരുതുന്നു . യുഗോസ്ളാവിയൻ പാരമ്പര്യത്തിൽ നിന്ന് വരുന്ന സെർബിയയുടെ രണ്ടാം ലോകകപ്പാണിത്. പ്രതിരോധത്തിലെ കുന്തമുനയായ അലക്സാണ്ടർ കൊളറോവ് സ്റ്റോപ്പർ ബാക്കായും ലെഫ്റ്റ് ബാക്കായും തിളങ്ങുന്നതിനൊപ്പം ഇടതു വിങ്ങിൽ കളിമെനയാൻ വിദഗ്ദനാണ്.
Loading...
ഗ്രൂപ്പ് ഇയിൽ നിന്നും പ്രീക്വാർട്ടർ ലക്ഷ്യവുമായി സ്വിറ്റസർലൻഡ് ഇന്ന് കോസ്റ്ററിക്കയെ നേരിടും. മത്സരം സമനില ആയാൽ പോലും 5 പോയിന്‍റോടെ സ്വിറ്റ്സർലൻഡിന് പ്രീക്വാർട്ടറിൽ പ്രവേശിക്കാം. രണ്ട് മത്സരങ്ങളും തോറ്റ കോസ്റ്ററിക്ക ലോകകപ്പിൽ നിന്നും നേരത്തെ പുറത്തായിട്ടുണ്ട്.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍