• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എതിരാളികളുടെ കരുത്തിന് മുന്നിൽ തല താഴ്ത്തിയെന്ന് ജർമനിയുടെ കുറ്റസമ്മതം


Updated: June 29, 2018, 7:48 AM IST
എതിരാളികളുടെ കരുത്തിന് മുന്നിൽ തല താഴ്ത്തിയെന്ന് ജർമനിയുടെ കുറ്റസമ്മതം

Updated: June 29, 2018, 7:48 AM IST
മോസ്‌ക്കോ: തുടർച്ചയായ മൂന്നാം തവണയും ചാംപ്യൻമാർ ലോകകപ്പിൽനിന്ന് പുറത്താകുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. ആ നാണക്കേടിന്‍റെ ചരിത്രം ഇത്തവണ ജർമനി തിരുത്തുമെന്നും ആരാധകർ പ്രതീക്ഷിച്ചു. പക്ഷേ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. തോൽവിക്ക് ആരാധകരോട് മാപ്പ് പറഞ്ഞും കുറ്റസമ്മതം നടത്തിയും രംഗത്തെത്തിയിരിക്കുകയാണ് ടീം മാനേജ്മെന്‍റ്. റഷ്യയുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രതികരണം തുടങ്ങുന്നത്. ആദ്യ റൗണ്ടിലെ പരാജയത്തിന് ആരാധകരോട് മാപ്പ് പറഞ്ഞ ജര്‍മന്‍ ഫുട്ബോള്‍ ടീം പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കി. കളി നിലവാരം പുലര്‍ത്താനായില്ലെന്നും എതിരാളികളുടെ കരുത്തിന് മുന്നില്‍ തലതാഴ്ത്തിയെന്നും ടീം അധികൃതർ സമ്മതിക്കുന്നു. എന്നാൽ തങ്ങളെ മറികടന്ന് ഗ്രൂപ്പില്‍ നിന്ന് പ്രീക്വര്‍ട്ടര്‍ യോഗ്യത നേടിയ സ്വീഡനും മെക്‌സിക്കോയ്ക്കും ജർമൻ ടീം വിജയാശംസകളും നേരുകയും ചെയ്തു. തെറ്റുകള്‍ തിരുത്തി കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും ജര്‍മനി വ്യക്തമാക്കിയിട്ടുണ്ട്. 1938 ന് ശേഷം ഇതാദ്യമായാണ് ജര്‍മനി രണ്ടാം റൗണ്ട് കാണാതെ പുറത്തായത്.
First published: June 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍