• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകചാമ്പ്യന്‍മാര്‍ ഞെട്ടി; ജര്‍മ്മനിയെ വീഴ്ത്തി മെക്‌സിക്കോ

news18india
Updated: June 17, 2018, 10:28 PM IST
ലോകചാമ്പ്യന്‍മാര്‍ ഞെട്ടി; ജര്‍മ്മനിയെ വീഴ്ത്തി മെക്‌സിക്കോ
news18india
Updated: June 17, 2018, 10:28 PM IST
മോസ്‌കോ: നിലവിലെ ചാമ്പ്യന്‍മാരെ ഞെട്ടിച്ച് മെക്‌സിക്കോ. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്‌സിക്കോ ജര്‍മ്മനിയെ മറികടന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ തോല്‍വിയറിഞ്ഞു. ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയിനിനായിരുന്നു ഈ ദുര്‍ഗതി.

ജോക്കിം ലോയുടെ താരനിബിഡമായ ടീമിനെ 35-ാം മിനിറ്റിലാണ് മെക്സിക്കോ ഞെട്ടിച്ചത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ രണ്ട് ജര്‍മ്മന്‍ താരങ്ങളെ കബളിപ്പിച്ച് 22-കാരന്‍ ഹിര്‍വിംഗ് ലൊസാനോയാണ് മെക്സിക്കോയുടെ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ തിരിച്ചുവരാന്‍ ജര്‍മ്മനി കഠിനപ്രയത്‌നം നടത്തിയെങ്കിലും മെക്‌സിക്കോ പ്രതിരോധം ഉറച്ചു നിന്നു. കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ മൂന്ന് ഗോളുകളെങ്കിലും മെക്‌സിക്കോ ജര്‍മ്മന്‍ വലയിലെത്തിച്ചേനെ.

ബോള്‍ പൊസിഷനില്‍ ആധിപത്യം ജര്‍മ്മനിക്കാണെങ്കിലും കൗണ്ടര്‍ അറ്റാക്കുമായി മെക്സിക്കോ കളം നിറയുകയായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉജ്വല ഫോമിലായിരുന്ന ജോക്കിം ലോയുടെ ടീമിനെയാണ് മികച്ച ഒത്തിണക്കത്തോടെ മെക്‌സിക്കോ മറികടന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉജ്വല ഫോമിലായിരുന്നു ജര്‍മ്മന്‍ ടീം. കളിച്ച പത്ത് മത്സരങ്ങളില്‍ പത്തും ജയിച്ചു. 43 ഗോളുകള്‍ അടിച്ചപ്പോള്‍ നാലെണ്ണം മാത്രമാണ് വഴങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഫോം പോലും അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല.
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍