• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യ പകുതി ജര്‍മ്മനി 0 - 1 മെക്‌സിക്കോ

news18india
Updated: June 17, 2018, 9:58 PM IST
ആദ്യ പകുതി ജര്‍മ്മനി 0 - 1 മെക്‌സിക്കോ
news18india
Updated: June 17, 2018, 9:58 PM IST
മോസ്‌കോ: നിലവിലെ ചാമ്പ്യന്‍മാരെ വിറപ്പിച്ച് മെക്സിക്കോ. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്കെതിരെ മെക്‌സിക്കോ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയാണ്.



ജോക്കിം ലോയുടെ താരനിബിഡമായ ടീമിനെ 35-ാം മിനിറ്റിലാണ് മെക്സിക്കോ ഞെട്ടിച്ചത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ രണ്ട് ജര്‍മ്മന്‍ താരങ്ങളെ കബളിപ്പിച്ച് 22-കാരന്‍ ഹിര്‍വിംഗ് ലൊസാനോയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്.

മത്സരം 68 മിനിറ്റ് പിന്നിടുമ്പോള്‍ ബോള്‍ പൊസിഷനില്‍ ആധിപത്യം ജര്‍മ്മനിക്കാണെങ്കിലും കൗണ്ടര്‍ അറ്റാക്കുമായി മെക്സിക്കോ കളം നിറഞ്ഞുകളിക്കുകയാണ്. രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള ജര്‍മ്മന്‍ ശ്രമം. ജര്‍മ്മന്‍ താരങ്ങള്‍ ഗോള്‍ മടക്കാനുള്ള കഠിനശ്രമത്തിലാണ്.

എന്നാല്‍ മികച്ച ഒത്തിണക്കത്തോടെയാണ് മെക്‌സിക്കോ കളിക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉജ്വല ഫോമിലായിരുന്ന ജോക്കിം ലോയുടെ ടീമിനെ ഞെട്ടിക്കുന്നതാണ് മെക്‌സിക്കോയുടെ പ്രകടനം.
First published: June 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍