• HOME
 • »
 • NEWS
 • »
 • sports
 • »
 • സാക്ക പെനാല്‍റ്റി കിക്കെടുക്കുന്നതിന് മുമ്പ് അവനെ ശപിച്ചു, 'കിരികോച്ചോ' വാക്ക് ഉപയോഗിച്ചതായും ഇറ്റലി നായകന്‍ കില്ലെനി

സാക്ക പെനാല്‍റ്റി കിക്കെടുക്കുന്നതിന് മുമ്പ് അവനെ ശപിച്ചു, 'കിരികോച്ചോ' വാക്ക് ഉപയോഗിച്ചതായും ഇറ്റലി നായകന്‍ കില്ലെനി

1980കളില്‍ അര്‍ജന്റീനിയന്‍ ക്ലബ് എസ്തുഡിയാന്റെ ഡെ ല പ്ലാറ്റയുടെ ആരാധകനായ യുവാന്‍ കാര്‍ലോസ് കിരികോച്ചോയുമായി ബന്ധപ്പെട്ടാണ് ഈ വാക്കിന്റെ പിന്നാമ്പുറ കഥകളിലൊന്ന്.

കില്ലെനി

കില്ലെനി

 • Last Updated :
 • Share this:
  ഇത്തവണത്തെ യൂറോ കപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചുകൊണ്ട് കില്ലെനിയുടെ നേതൃത്വത്തിലുള്ള ഇറ്റലി ടീം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും സമനില പാലിച്ചതോടെ ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ വിജയം. 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള ഇംഗ്ലണ്ടിന്റെ സുവര്‍ണാവസരമാണ് സ്വന്തം നാട്ടില്‍ തകര്‍ന്നടിഞ്ഞത്.

  തോല്‍വിയില്‍ നിരാശരായ ഇംഗ്ലണ്ട് ആരാധകര്‍ താരങ്ങള്‍ക്കെതിരെ തന്നെ കടുത്ത വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകര്‍ നടത്തുന്നത്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകള്‍. ഇതു കൂടാതെ മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കിയിരുന്നു. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.

  പെനാല്‍റ്റി എടുക്കാന്‍ യുവതാരങ്ങളെ തെരഞ്ഞെടുത്ത സൗത്ത്‌ഗേറ്റിന്റെ രീതിയും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഏറ്റവും നിര്‍ണായക കിക്കിന് പത്തൊന്‍പതു വയസു മാത്രം പ്രായമുള്ള സാക്കയെ നിശ്ചയിച്ച തീരുമാനത്തെയാണ് ആരാധകര്‍ കൂടുതലായും വിമര്‍ശിക്കുന്നത്. ഇപ്പോഴിതാ പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് മുന്‍പ് ഇംഗ്ലണ്ട് യുവതാരം സാക്കയെ താന്‍ ശപിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ്റലിയുടെ നായകന്‍ കില്ലെനി. സാക കിക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് 'കിരികോച്ചോ' എന്ന വാക്ക് കില്ലിനി പറഞ്ഞിരുന്നു. എതിരാളികള്‍ക്ക് മോശം സംഭവിക്കാന്‍ വേണ്ടി ഫുട്ബോള്‍ താരങ്ങള്‍ ഉപയോഗിക്കുന്ന വാക്കാണ് ഇത്. ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ആ വാക്ക് ഉപയോഗിച്ചതായി കില്ലെനി സമ്മതിച്ചത്.

  'കിരികോച്ചോ' ദശകങ്ങളായി ഫുട്ബോള്‍ ലോകത്ത് പ്രചാരമുള്ള വാക്കാണ്. 1980കളില്‍ അര്‍ജന്റീനിയന്‍ ക്ലബ് എസ്തുഡിയാന്റെ ഡെ ല പ്ലാറ്റയുടെ ആരാധകനായ യുവാന്‍ കാര്‍ലോസ് കിരികോച്ചോയുമായി ബന്ധപ്പെട്ടാണ് ഈ വാക്കിന്റെ പിന്നാമ്പുറ കഥകളിലൊന്ന്. ക്ലബിന്റെ ചില പരിശീലന സെഷനുകളില്‍ ഈ ആരാധകന്‍ വരാറുണ്ടായിരുന്നു. ഇയാള്‍ പരിശീലന സമയത്ത് വരുമ്പോഴെല്ലാം തന്റെ കളിക്കാര്‍ പരിക്കിന്റെ പിടിയിലേക്ക് വീഴുന്നതായി ക്ലബ് കോച്ച് കാര്‍ലോസ് ബിലാര്‍ഡോയ്ക്ക് തോന്നി.  കിരികോച്ചോയുടെ ശക്തി ഉപയോഗപ്പെടുത്തി തന്റെ കളിക്കാരെ നശിപ്പിക്കാതെ എതിരാളികളെ തകര്‍ക്കാന്‍ കാര്‍ലോസ് ബിലാര്‍ഡോ ആവശ്യപ്പെട്ടു. ലാ പ്ലാറ്റയില്‍ നിന്നുള്ള കുട്ടിയാണ് കിരികോച്ചോ എന്നും 1982ല്‍ തങ്ങള്‍ ചാമ്പ്യന്മാരായത് മുതല്‍ ഭാഗ്യചിഹ്നമായി തങ്ങള്‍ തിരഞ്ഞെടുത്തതായും ബിലാര്‍ഡോ അതിനുശേഷം പറഞ്ഞിട്ടുണ്ട്.

  ഇത്തവണത്തെ യൂറോ ഫൈനലില്‍ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇറ്റലി ആയിരുന്നു ആദ്യ കിക്ക് എടുത്തത്. ഇറ്റലിക്കായി ബെറാര്‍ഡി, ബോന്നുച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെലോട്ടി, ജോര്‍ഗീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലണ്ട് ഗോളി പിക്ഫോര്‍ഡ് തടുത്തിട്ടു. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍, മഗ്വയര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റാഷ്ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
  Published by:Sarath Mohanan
  First published: