• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്‍റ് തുമ്പയിൽ

News18 Malayalam
Updated: July 23, 2018, 4:33 PM IST
പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്‍റ് തുമ്പയിൽ
News18 Malayalam
Updated: July 23, 2018, 4:33 PM IST
തിരുവനന്തപുരം: വാസ്തു നികേത കപ്പിനുവേണ്ടിയുള്ള പ്രഥമ പി ശ്രീകുമാര്‍ സ്മാരക ഓള്‍ കേരള അണ്ടര്‍ -16 ക്രിക്കറ്റ് ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ബുധനാഴ്ച തുമ്പയിലെ കെ സി എ - സെന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക മേല്‍നോട്ടത്തില്‍ നടക്കുന്ന ലീഗ്-കം-നോക്ക് ഔട്ട് വാര്‍ഷിക ടൂര്‍ണമെന്റ് ജൂലൈ 25 മുതല്‍ 29 വരെയാണ് തലസ്ഥാനത്ത് നടക്കുന്നത്. പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍നിന്ന് ഓരോ ടീമും കൊല്ലത്തു നിന്ന് രണ്ടു ടീമും മത്സരത്തില്‍ പങ്കെടുക്കും. വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനും പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനുമായാണ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പ്രഥമ അന്തര്‍ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ആര്‍ക്ക് ഫെസ്റ്റിവവല്‍സിന്റെ സംഘാടകര്‍ അറിയിച്ചു.

'തിരുവനന്തപുരത്തെ ഏറ്റവും ആദരണീയരായ ക്രിക്കറ്റ് പരിശീലകരില്‍ ഒരാളായിരുന്ന അന്തരിച്ച ശ്രീ. പി.ശ്രീകുമാറിന്റെ സ്മരണയ്ക്കായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ പെണ്‍കുട്ടികളെ ആദ്യമായി ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത് ശ്രീകുമാറാണ്. ദീര്‍ഘകാലം പരിശീലകനായിരുന്ന അദ്ദേഹം സ്റ്റേറ്റ് ടീമിലേയ്ക്കുള്ള വ്യത്യസ്ത പ്രായ വിഭാഗങ്ങളിലെ സെലക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രഥമ ഗേള്‍സ് ടൂര്‍ണമെന്റിന് അദ്ദേഹത്തിന്റെ പേരിടുന്നതാണ് ഏറ്റവും ഉചിതം എന്ന് ഞങ്ങള്‍ കരുതി,' തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ്. എസ്.കുമാര്‍ പറഞ്ഞു.

'ദേശീയ തലത്തില്‍ ഈയിടെ നടന്ന മത്സരങ്ങളിലെല്ലാം കേരളത്തിലെ പെണ്‍കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്നും അവരെ പിന്തുണക്കേണ്ടതുണ്ട്. മാത്രവുമല്ല, കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് കടന്നുവരണം,' കുമാര്‍ അഭിപ്രായപ്പെട്ടു. ' വളരെ കുറച്ച് മത്സരങ്ങള്‍ കളിക്കാനുള്ള അവസരമേ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. അതിനാല്‍ സംഘാടകര്‍ സമീപിച്ചപ്പോള്‍ അവരെ പൂര്‍ണമായും പിന്തുണയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് കളിയോടുള്ള താല്‍പ്പര്യവും ആവേശവും പെണ്‍കുട്ടികളുടെ ശാസ്ത്രീകരണത്തോടുള്ള പ്രതിബദ്ധതയുമാണ് തങ്ങളെ ഇക്കാര്യത്തില്‍ മുന്നോട്ട് നയിക്കുന്നതെന്ന് സംഘാടകരായ സബിന്‍ ഇക്ബാല്‍, ഗിരീഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. 'പെണ്‍കുട്ടികളെ ശാക്തീകരിക്കാനുള്ള ഒരു ഉപാധിയായി ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റ് മാറുകയാണ്. രാജ്യത്ത് വനിതാ ക്രിക്കറ്റിന് ശോഭനമായ ഭാവിയാണുള്ളത്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ ഈ നീക്കം സഹായകരമാകും,' സബിന്‍ ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...